Compensation | 'സിനിമാ തീയേറ്ററില്‍ വിരിക്കാന്‍ ഗുണം കുറഞ്ഞ ടൈല്‍ നല്‍കിയത് കാരണം നഷ്ടം സംഭവിച്ചു'; ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി
കണ്ണൂര്‍: (www.kvartha.com) സിനിമാ തീയേറ്ററില്‍ വിരിക്കാന്‍ ഗുണം കുറഞ്ഞ ടൈല്‍ നല്‍കിയത് കാരണം നഷ്ടം സംഭവിച്ചുവെന്ന ഹര്‍ജിയില്‍ ടൈലിന്റെ വിലയായ 3.25 ലക്ഷം രൂപയും നഷ്ട പരിഹാരമായി 1.50 ലക്ഷം രൂപയും നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. തലശേരി ലിബര്‍ടി പരഡൈസ് ഉടമ പി വി ബശീര്‍ കോഴിക്കോട് കുരിക്കള്‍ ടൈല്‍ സെന്റര്‍ മാനേജിങ് ഡയറക്ടറെയും കജരിയ സിറാമി ക് ഏരിയ മാനേജരെയും എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒരു മാസത്തിനകം തുക നല്‍കാന്‍ ഉത്തരവ്.
വീഴ്ച വരുത്തിയാല്‍ ഏഴ് ശതമാനം പലിശ നല്‍കണം. ലിബര്‍ടി പാരഡൈസ് നവീകരണത്തിന് തറയില്‍ വിരിക്കാന്‍ 3.25 ലക്ഷം രൂപ നല്‍കി വാങ്ങിയ ടൈല്‍ പൊളിഞ്ഞു പോയതിനെ തുടര്‍ന്ന് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.
Keywords: Kannur, News, Kerala, Theater, order, Compensation, Kannur: Pay compensation for the tile to cinema theatre owner.