Kottikalasam | കണ്ണൂരില്‍ ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം സമാധാനപരം

 


കണ്ണൂര്‍: (KVARTHA) ആവേശം വാനോളമുയര്‍ത്തി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം സമാധാനപരമായി സമാപിച്ചു. കണ്ണൂര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജനും എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥും തുറന്ന വാഹനങ്ങളില്‍ വോടര്‍മാരെ അഭിവാദ്യം ചെയ്തു കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കി.

സ്ഥാനാര്‍ഥികളെ ആനയിച്ചു കൊണ്ടു കാതടപ്പിക്കുന്ന ഡിജെ സംഗീതത്തോടൊപ്പം നൃത്തം ചെയ്തും കട്ടൗട്ടും സ്ഥാനാര്‍ഥികളുടെ മുഖചിത്രങ്ങളുള്ള പ്ലകാര്‍ഡ് ഉയര്‍ത്തിയും കൊടികളുടെ നിറത്തിലുള്ള ബലൂണുകള്‍ ഉയര്‍ത്തിയും പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് വര്‍ണക്കൊഴുപ്പേകി. നൂറു കണക്കിന് ബൈകുകളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കൊട്ടിക്കലാശം നടത്തിയത്.

Kottikalasam | കണ്ണൂരില്‍ ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം സമാധാനപരം
 

ബുധനാഴ്ച 2.30 ന് കണ്ണൂര്‍ സിറ്റിയില്‍ നിന്ന് ആരംഭിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ കൊട്ടി കലാശത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കണ്ണൂര്‍ ചേംബര്‍ ഹാള്‍, കാള്‍ ടെക്‌സ്, കാര്‍ഗില്‍ സ്മാരക സ്തൂപം, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ വഴി താവക്കര -പുതിയ ബസ് സ്റ്റാന്‍ഡ്- റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രം വഴി പ്ലാസ ജന്‍ക്ഷന്‍-ഫോര്‍ട് റോഡ് എന്നിവ വഴി സ്റ്റേറ്റ് ബാങ്ക് ജന്‍ക്ഷന്‍ പരിസരത്ത് സമാപിച്ചു. കെ സുധാകരനൊപ്പം യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ കൊട്ടി കലാശത്തില്‍ പങ്കെടുത്തു.

Kottikalasam | കണ്ണൂരില്‍ ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം സമാധാനപരം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജന്റെ കൊട്ടിക്കലാശം വൈകുന്നേരം നാല് മണിക്ക് താവക്കര ജന്‍ക്ഷനില്‍ നിന്നാണ് തുടങ്ങിയത്. നൂറുകണക്കിന് ചെങ്കൊടി വാനില്‍ ഉയര്‍ത്തി തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിയെ ആനയിച്ചു കൊണ്ടുള്ള പടുകൂറ്റന്‍ കൊട്ടിക്കലാശമാണ് എല്‍ഡിഎഫ് നടത്തിയത്.

Kottikalasam | കണ്ണൂരില്‍ ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം സമാധാനപരം
 
സ്ഥാനാര്‍ഥിയുടെ മുഖചിത്രങ്ങളും അരിവാള്‍ ചിഹ്നവും ആലേഖനം ചെയ്ത ടീ ഷര്‍ടുകള്‍ അണിഞ്ഞ പ്രവര്‍ത്തകര്‍ ബാന്‍ഡ് മേളത്തിന്റെയും ഡിജെ സംഗീതത്തിന്റെയും അകമ്പടിയോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിയെ ആനയിച്ചത്. വോടര്‍മാരെ അഭിവാദ്യം ചെയ്തു കൊണ്ടു എംവി ജയരാജന്‍ സഞ്ചരിച്ച തുറന്ന വാഹനത്തിന് മുന്‍പിലും പിന്നിലുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

Kottikalasam | കണ്ണൂരില്‍ ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം സമാധാനപരം


ഇരുമുന്നണികള്‍ക്കൊപ്പം കിടപിടിക്കുന്നതായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥിന്റെ കൊട്ടിക്കലാശം. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സി രഘുനാഥിനെ വൈകുന്നേരം നാലു മണിക്ക് പ്രഭാത് ജന്‍ക്ഷനില്‍ നിന്നും റോഡ് ഷോ വഴി പ്ലാസ റെയില്‍വെസ്റ്റേഷന്‍ വഴി പഴയ ബസ് സ്റ്റാര്‍ഡിലേക്ക് ആനയിച്ചത്.

Kottikalasam | കണ്ണൂരില്‍ ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം സമാധാനപരം
 
താമര ചിഹ്നവും ബിജെപി കൊടിയുമേന്തി നൂറുകണക്കിന് വനിതാ പ്രവര്‍ത്തകരും എന്‍ഡിഎ നേതാക്കളും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. ജില്ലയുടെ മറ്റു ഭാഗങ്ങളിലും മുന്നണികള്‍ കൊട്ടിക്കലാശം നടത്തിയിരുന്നു. എംവി ഗോവിന്ദന്‍, എംഎ ബേബി, പികെ ശ്രീമതി എന്നിവരാണ് എല്‍ഡിഎഫ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്ത നേതാക്കള്‍.

Keywords: Kannur: Peaceful end to Kottikalasam, Kannur, News, Peaceful, Kottikalasam, Politics, Lok Sabha Election, Vehicles, Candidate, BJP, UDF, LDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia