Accident | പെട്രോള്‍ പംപിലേക്ക് പൊലീസ് ജീപ് ഇടിച്ചു കയറി അപകടം; വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Oct 16, 2023, 11:06 IST
കണ്ണൂര്‍: (KVARTHA) പെട്രോള്‍ പംപിലേക്ക് പൊലീസ് ജീപ് ഇടിച്ചു കയറി അപകടം. വന്‍ ദുരന്തം തലനാരിഴയ്ക്കായാണ് ഒഴിവായത്. ഓടി മാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. ആര്‍ക്കും പരുക്കില്ല.
കലക്ടറേറ്റിന് മുന്നിലെ പെട്രോള്‍ പംപിലാണ് അപകടം. പംപിലേക്കാണ് ഇടിച്ചു കയറിയ ജീപ് ബാരികേഡ് തകര്‍ത്ത്, പമ്പില്‍ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ച്, ഇന്ധനം നിറക്കുന്ന യന്ത്രമുള്‍പെടെ തകര്‍ത്താണ് പൊലീസ് ജീപ് നിന്നത്.
ഇന്ധന ചോര്ചയുണ്ടാകുമോയെന്ന ആശങ്കയുടെ സാഹചര്യത്തില്‍ ഫയര്‍ഫോഴ്സ് ഉള്പെടെയുള്ളവര് സ്ഥലത്തെത്തി. പൊലീസ് ജീപ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്.
Keywords: News, Kerala, Kannur, Accident, Road Accident, Petrol Pump, Kannur: Police Jeep accident at petrol pump.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.