Kannur Police | ലഹരിമാഫിയയുടെ നീരാളി പിടിത്തത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ വാച് ദി ചില്‍ഡ്രന്‍ പദ്ധതിയുമായി കണ്ണൂര്‍ പൊലിസ്

 


കണ്ണൂര്‍: (www.kvartha.com) സ്‌കൂളുകളിലും കോളജുകളിലും പിടിമുറുക്കിയ ലഹരിമാഫിയയുടെ വലയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ പുത്തന്‍ പദ്ധതിയുമായി കണ്ണൂര്‍ പൊലിസ്. സ്‌കൂളുകളിലും കോളജുകളിലും ക്ലാസ് കട്ടു ചെയ്തു കണ്ണൂര്‍ നഗരത്തിലെ പാര്‍കുകളിലും ബീചുകളിലും സിനിമാ തീയേറ്ററുകളിലും കറങ്ങി നടക്കുന്നവരെ കുടുക്കാന്‍ വാച് ദി ചില്‍ഡ്രന്‍ പദ്ധതിയാണ് കണ്ണൂര്‍ നഗരത്തില്‍ തുടങ്ങിയത്.
     
Kannur Police | ലഹരിമാഫിയയുടെ നീരാളി പിടിത്തത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ വാച് ദി ചില്‍ഡ്രന്‍ പദ്ധതിയുമായി കണ്ണൂര്‍ പൊലിസ്

കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. വിദ്യാലയങ്ങളിലും പുറത്തും ലഹരിമാഫിയ വിദ്യാര്‍ഥികളെ വലയിലാക്കുന്നത് തടയുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കണ്ണൂര്‍ അസി. കമിഷണര്‍ ഓഫ് പൊലിസ് ടി കെ രത്‌നകുമാര്‍ പറഞ്ഞു. പിങ്ക് പൊലിസടക്കമുള്ള സ്‌ക്വാഡാണ് കുട്ടികളെ നിരീക്ഷിക്കുക. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ രക്ഷിതാക്കളെ അറിയിക്കും. എന്നാല്‍ ആദ്യഘട്ടത്തില്‍ വെറും മുന്നറിയിപ്പുമാത്രമേ പൊലിസ് ചെയ്യുകയുള്ളൂ. ഇതിനു ശേഷവും ഇത്തരം കുട്ടികള്‍ കണ്ണൂര്‍ നഗരത്തിലെ വിവിധഭാഗങ്ങളില്‍ അസ്വാഭാവികമായ സാഹചര്യത്തില്‍ സ്‌കൂള്‍ ഒഴിവാക്കി രക്ഷിതാക്കളറിയാതെ എത്തിയാല്‍ വിവരം രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കും.

മാസങ്ങള്‍ക്കു മുന്‍പ് ആറാം ക്ലാസുകാരി ക്ലാസ് കട്ടുചെയ്തു കൗമാരക്കാരന്റെ കൂടെ വന്നിരുന്നു. പലപ്പോഴും ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ വെച്ചു സ്‌കൂള്‍ യൂനിഫോം മാറ്റിയതിനു ശേഷം മാത്രമാണ് ഇത്തരം കുട്ടികള്‍ പാര്‍കുകളിലും ബീചുകളിലും തീയേറ്ററുകളിലുമെത്തുന്നത്. അതുകൊണ്ടു തന്നെ ഇവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്നാല്‍ കുട്ടികളുടെ കൂടെ യാതൊരു ബന്ധവുമില്ലാത്ത 18 വയസിനു മുകളിലുള്ളവരെ കണ്ടാല്‍ അപ്പോള്‍ തന്നെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്യുമെന്നും അസി. കമിഷണര്‍ പറഞ്ഞു. രക്ഷിതാക്കേളയും സ്‌കൂള്‍ അധികൃതരെയും സഹകരണത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി പൊലിസ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Police, Drugs, Students, Kannur Police launches 'Watch the Children project' to protect children from drug mafia.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia