Police station | സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി കണ്ണൂര്‍; പുരസ്‌കാര നിറവില്‍ ടൗണ്‍ പൊലീസ്

 


കണ്ണൂര്‍: (KVARTHA) പുരസ്‌കാര നിറവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ അവാര്‍ഡ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് ലഭിച്ചു. പുരസ്‌കാരനേട്ടം മധുരം വിതരണം ചെയ്തു കൊണ്ടു ആഘോഷിച്ച് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹനും സഹപ്രവര്‍ത്തകരും. 
  
Police station | സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി കണ്ണൂര്‍; പുരസ്‌കാര നിറവില്‍ ടൗണ്‍ പൊലീസ്


സ്റ്റേഷന്റെ നേട്ടത്തിന് പിന്നില്‍ ജില്ലാ പൊലീസ് ചീഫ് കെ രത്നകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത് കൊടേരി, പി എ ബിനു മോഹന്‍, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൂട്ടായ പ്രവര്‍ത്തനം കാരണമാണ് കണ്ണൂര്‍ ടൗണ്‍സ്റ്റേഷനു നിര്‍ണായക നേട്ടം കൈവരിക്കാനായത്.

നിരവധികേസുകള്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിയിക്കാനും കവര്‍ച്ചക്കാരെ പിടികൂടാനും കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനു കഴിഞ്ഞിട്ടുണ്ട്.

Keywords: News, Kerala, Kannur, Malayalam News,  Police station, Kannur police station become the second best station in the state
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia