Press Club | കണ്ണൂര്‍ പ്രസ് ക്ലബ് വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

 


കണ്ണൂര്‍: (www.kvartha.com) മാതൃഭൂമിയില്‍ നിന്ന് ലീഡര്‍ റൈറ്ററായി വിരമിച്ച കെ ബാലകൃഷ്ണനും സ്‌പെഷല്‍ കറസ്‌പോണ്‍ഡന്റായി വിരമിച്ച ദിനകരന്‍ കൊമ്പിലാത്തിനും കേരള കൗമുദി ചീഫ് റിപോര്‍ടറായി വിരമിച്ച കെവി ബാബുരാജനും കേരള മാധ്യമപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

Press Club | കണ്ണൂര്‍ പ്രസ് ക്ലബ് വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങ് ഡോ.വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. രാധാകൃഷ്ണന്‍ പട്ടാന്നൂര്‍, കെടി ശശി, യുപി സന്തോഷ്, സജിത് കുമാര്‍, ഒസി മോഹന്‍ രാജ്, ജിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രടറി കെ വിജേഷ് സ്വാഗതവും സബീന പത്മന്‍ നന്ദിയും പറഞ്ഞു.

Keywords:  Kannur Press Club gave farewell to retired journalists, Kannur, News, Inauguration, Kannur Press Club, Retired Journalists, Reporter, Media, Farewell, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia