Protests | കണ്ണൂരില്‍ ടോള്‍ പ്ലാസയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; തലശേരി- മാഹി ബൈപാസിലെ അശാസ്ത്രീയമായ ടോള്‍ പ്ലാസ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് യൂത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
Mar 19, 2024, 22:03 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ ടോള്‍ ബൂതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. യൂത് കോണ്‍ഗ്രസിന് പിന്നാലെ തലശ്ശേരി-മാഹി ബൈപാസിലെ ടോള്‍പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം യൂത് ലീഗ് കമിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍പ്ലാസ ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
ദേശീയ പാത അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അടിസ്ഥാന സൗകര്യമൊരുക്കാതെയുമുള്ള അശാസ്ത്രിയമായ ടോള്‍പ്ലാസ അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ടാണ് ജില്ലാ മുസ്ലിം യൂത് ലീഗ് കമിറ്റി നേതൃത്വത്തില്‍ ടോള്‍ പ്ലാസ ഉപരോധിച്ചത്.
ടോള്‍ ബൂതിന് സമീപത്തേക്ക് പ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിച്ചത് പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഉന്തും തള്ളിനും ഇടയാക്കി. ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജെനറല്‍ സെക്രടറി പി സി നസീര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ അലി മങ്കര, തസ്ലീം ചേറ്റംകുന്ന്, റശീദ് തലായി. ശഫീക്ക് എന്‍ യു, തസ്ലീം മാണിയാട്ട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സി ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
Keywords: Kannur: Protests against toll plaza intensified, Kannur, News, Protests, Toll Plaza, Inauguration, Police, Clash, Muslim League, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.