Strike | കണ്ണൂരിലെ ക്വാറി സമരം ഒത്തുതീര്‍ന്നു; ഏപ്രില്‍ ഒന്നിന്റെ വിലയില്‍ മൂന്ന് രൂപ വര്‍ധനവ്

 


കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ ക്വാറി സമരം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ക്വാറി-ക്രഷര്‍ ഉടമസ്ഥരുടെയും കരാറുകാരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തില്‍ ഒത്തുതീര്‍ന്നു. യോഗ തീരുമാനപ്രകാരം എല്ലാ ക്വാറി ഉത്പന്നങ്ങള്‍ക്കും 2023 ഏപ്രില്‍ ഒന്നിന് നിലവിലുണ്ടായിരുന്ന വിലയില്‍ ജിഎസ്ടി ഉള്‍പെടെ ചതുരശ്ര അടിക്ക് മൂന്ന് രൂപ വര്‍ധിപ്പിക്കും. 

ഇതനുസരിച്ചുള്ള വില നിലവാര പട്ടിക എല്ലാ ക്വാറികളിലും ക്രഷറുകളിലും പ്രദര്‍ശിപ്പിക്കണം. ക്വാറി ഉത്പന്നങ്ങള്‍ കയറ്റുന്ന വാഹനങ്ങള്‍ ഉള്‍ക്കൊള്ളാനാവുന്ന അളവ് പ്രദര്‍ശിപ്പിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Strike | കണ്ണൂരിലെ ക്വാറി സമരം ഒത്തുതീര്‍ന്നു; ഏപ്രില്‍ ഒന്നിന്റെ വിലയില്‍ മൂന്ന് രൂപ വര്‍ധനവ്

കലകട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം കെ കെ ദിവാകരന്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്‍ നേതാക്കളായ യു സയ്യിദ്, എം രാജീവന്‍, സംഘടനാ നേതാക്കളായ സരിന്‍ ശശി, മുഹമ്മദ് അഫ്സല്‍ (ഡിവൈഎഫ്ഐ), കെഎസ് ശരണ്‍, കെ വി സാഗര്‍ (എഐവൈഎഫ്), പ്രിനില്‍ മതുക്കേകാത്ത്, രാഹുല്‍ (യൂത്ത് കോണ്‍ഗ്രസ്), കെ പി രാജന്‍ (സിഐടിയു), അരുണ്‍ എ ഭരത്, പി ലിജീഷ് (യുവമോര്‍ച), അരുണ്‍ കൈതപ്രം, സത്യന്‍ കൊമ്മേരി (ബിജെപി), കരാറുകാറുടെ സംഘടനകളായ സിഡബ്ല്യുഎസ്എ, പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Quarry, Strike, District Collector, Price, Increased, Kannur: Quarry strike settled; 3 rupees increased.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia