കള്ളന്‍ ചില്ലറക്കാരനല്ല, ആര്‍ പി എഫുകാരന്‍! കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീയുടെ മാലപൊട്ടിച്ചോടിയ 'കള്ളനെ' പിടിച്ച യാത്രക്കാരോട് ആ രഹസ്യം വെളിപ്പെടുത്തിയതും ആര്‍ പി എഫ് തന്നെ

 


കണ്ണൂര്‍: (www.kvartha.com 30.10.2019) കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ പിടിച്ച യാത്രക്കാര്‍ക്ക് ആദ്യം ആവേശവും പിന്നീട് ചമ്മലുമായി.

കള്ളന്‍ ചില്ലറക്കാരനല്ല, ആര്‍ പി എഫുകാരന്‍! കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീയുടെ മാലപൊട്ടിച്ചോടിയ 'കള്ളനെ' പിടിച്ച യാത്രക്കാരോട് ആ രഹസ്യം വെളിപ്പെടുത്തിയതും ആര്‍ പി എഫ് തന്നെ

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഒന്നാം പ്ലാറ്റ് ഫോമില്‍ നിറുത്തിയിട്ട ട്രെയിനില്‍ നിന്ന് ജനലിനരികെ ഇരുന്ന യാത്രക്കാരിയുടെ മാലപൊട്ടിച്ച് കള്ളന്‍ ഓടിയത്. പിറകെ കള്ളനെ കീഴ്‌പ്പെടുത്തിയ യാത്രക്കാര്‍ക്ക് സംഭവത്തില്‍ ആര്‍ പി എഫ് വമ്പന്‍ ടിസ്റ്റ് നല്‍കുകയായിരുന്നു.

മാല മോഷ്ടിച്ച് ഓടിയ ആളെ പാര്‍സല്‍, കാറ്ററിംഗ് ജീവനക്കാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് നിറുത്തി. ഉടനെ ആര്‍ പി എഫും സ്ഥലത്തെത്തി ഇയാളെ കൈയോടെ പിടിച്ചു. യാത്രക്കാരില്‍ ചിലര്‍ കൈയേറ്റത്തിന് മുതിര്‍ന്നതോടെ തടഞ്ഞ് ആര്‍ പി എഫ് ആ രഹസ്യം വെളിപ്പെടുത്തി.

കള്ളന്‍ ചില്ലറക്കാരനല്ല, ആര്‍ പി എഫുകാരനാണ്, പേര് മനോജ് കുമാര്‍.
പരപ്പനങ്ങാടി, കാസര്‍കോട്, മംഗളൂരു തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ അടുത്തിടെ പിടിച്ചു പറി പെരുകിയതോടെ ആര്‍ പി എഫിന്റെ യാത്രക്കാരെ ബോധവത്കരിക്കാനുള്ള ശ്രമമായിരുന്നു ഇത്.

അശ്രദ്ധമായി ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ച് പിടിച്ച് പറിക്ക് ഇരയാകുന്നതിന് യാത്രക്കാര്‍ക്കുള്ള കാമ്പെയിന്‍ പരിപാടിയായിരുന്നു ഇത്.

എ എസ് ഐ ബിജു നരിച്ചന്റെ നേതൃത്വത്തില്‍ ഒ എന്‍ ചന്ദ്രന്‍, പൊലീസുകാരായ വി എസ് പ്രമോദ്, ശ്രീകാന്ത് എന്നിവരും ഓപ്പറേഷനില്‍ പങ്കെടുത്തു. ഇവരുടെ നേതൃത്വത്തില്‍ യാത്രക്കാരെ ബോധവത്കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kannur, Railway, Train, Women, theft, Police, Thief, Mock Drill, RPF, Ornaments, Passengers, Kasaragod, Manglore, Parappanangadi, Kannur Railway Station Passenger Caught by Woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia