Irikkur Road | എപ്പോള്‍ വേണമെങ്കിലും റോഡരിക് തകര്‍ന്നുവീണേക്കാം, അപകട ഭീഷണിയില്‍ ഇരിക്കൂര്‍, അനക്കമില്ലാതെ അധികൃതര്‍

 


കണ്ണൂര്‍: (www.kvartha.com) കനത്ത മഴയില്‍ ഇരിക്കൂറിലെ റോഡ് തകര്‍ന്നിട്ടും അനക്കമില്ലാതെ പൊതുമരാമത്ത് അധികൃതര്‍. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിലെ റോഡിലെ അരിക് ഭിത്തിയാണ് ജൂലായിയില്‍ തകര്‍ത്തു പെയ്ത മഴയില്‍ തകര്‍ന്നത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡ് ഏത് നിമിഷവും പൂര്‍ണമായും തകരുന്ന അവസ്ഥയിലാണ് നിലവിലുള്ളത്. 

റോഡ് തകര്‍ന്നു കഴിഞ്ഞാല്‍ ഇരിക്കൂര്‍ ടൗണിലെ നൂറുകണക്കിന് വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെടുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യും. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാതയിലെ റോഡ് ഗതാഗതവും നിശ്ചലമാവും. 

ഇരിക്കൂറില്‍ നിന്ന് കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്ന മൂന്നും കൂടിയ ജംഗ്ഷനിലെ റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകര്‍ന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ റോഡ് തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് ഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ട്. മറുവശത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതിനാല്‍ ഈ റോഡില്‍ എപ്പോഴും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. 

റോഡ് പൂര്‍ണമായി തകരുന്നതിന് മുന്‍പ് അടിയന്തരമായ നടപടികള്‍ പൊതുമരാമത്ത് വകുപ്പ് നടത്തണമെന്നാവശ്യപെട്ട് മുമ്പ് യുഡിഎഫ് നേതാക്കള്‍ ഇരിക്കൂര്‍ പിഡബ്ല്യുഡി എഇ ബിനോയിക്ക് നിവേദനം നല്‍കിയിരുന്നു. എത്രയും പെട്ടെന്ന് അരിക് ഭിത്തി നന്നാക്കിയില്ലെങ്കില്‍ വലിയ അപകടത്തിന് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

Irikkur Road | എപ്പോള്‍ വേണമെങ്കിലും റോഡരിക് തകര്‍ന്നുവീണേക്കാം, അപകട ഭീഷണിയില്‍ ഇരിക്കൂര്‍, അനക്കമില്ലാതെ അധികൃതര്‍


Keywords: News, Kerala, Kerala-News, Kannur-News, News-Malayalam, Irikkur News, Kannur News, Road Construction, Collapsed, Travel, Kannur: Road Construction Issues in Irikkur.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia