Accident | കണ്ണൂരില്‍ അധ്യാപികയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം; അപകടം കുഞ്ഞിനെ പാലൂട്ടാന്‍ വീട്ടിലേക്ക് പോകവെ
കണ്ണൂര്‍: (www.kvartha.com) സ്‌കൂടറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റശീദ (30) ആണ് മരിച്ചത്. പേരാവൂരിലെ കംപ്യൂടര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റശീദ ബുധനാഴ്ച ഉച്ച ഭക്ഷണം കഴിക്കുന്നതിനും മകളെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്.
സ്‌കൂടറുമായി റശീദ പേരാവൂര്‍ ഇരിട്ടി റോഡിലുടെ പോകുമ്പോഴായിരുന്നു അപകടം. സ്‌കൂടറിന് പിന്നില്‍ അമിത വേഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ പേരാവൂരിലെ സൈറസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവ് സജീര്‍ തൊണ്ടിയില്‍ ടൗണിലെ പലചരക്ക് വ്യാപാരിയാണ്. മക്കള്‍: ശഹദ ഫാത്വിമ (6), ഹിദ് ഫാത്വിമ (പത്ത് മാസം). വീരാജ്‌പേട്ട സ്വദേശിനിയാണ് റശീദ.
Keywords: Kannur, News, Kerala, House, Police, House, Road, hospital, Kannur: School teacher died in road accident.