Inauguration | കണ്ണൂര്‍ കോര്‍പറേഷന്‍ മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങി

 


കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ പരിധിയിലെ മഞ്ചപ്പാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ദിവസവും 10 ദശലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനത്തിന് സജ്ജമായി. നിര്‍ദിഷ്ട പ്ലാന്റ് സംസ്ഥാന ജലവിഭവ വകുപ്പ് സെക്രടറി അശോക് കുമാര്‍ സിംഗ് ഐഎഎസ്, നഗര വികസനത്തിനായി സര്‍കാര്‍ രൂപീകരിച്ച ഇംപാക്ട് കേരളയുടെ മാനേജിംഗ് ഡയറക്ടറായ എസ് സുബ്രമണ്യം ഐഎഎസ് എന്നിവര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. 

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇദംപ്രഥമായാണ് ഇത്തരം ഒരു സംരംഭം നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്നും ഇംപാക്ട് കേരള എം ഡി എസ് സുബ്രമണ്യം പറഞ്ഞു. ഇത് മാതൃകാപരവും പ്രശംസനീയവുമാണ്. ഇവിടെ നിന്ന് ജലം ശുദ്ധീകരിച്ച് കാര്‍ഷിക മേഖല ഉള്‍പടെയുള്ള ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഏറെ ഭംഗിയായി ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Inauguration | കണ്ണൂര്‍ കോര്‍പറേഷന്‍ മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങി

ഇത്തരമൊരു പ്ലാന്റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും മലിന ജലം ഉത്ഭവത്തില്‍ നിന്നു തന്നെ പൈപ് വഴി പ്ലാന്റിലേക്ക് എത്തിക്കുന്നതുകൊണ്ട് ഈ മേഖലയിലെ ജനങ്ങളുടെ ഏറെ കാലത്തെ ദുരിതത്തിന് അറുതിയാവുകയാണെന്നും മേയര്‍ അഡ്വ. ടി ഒ മോഹനന്‍ പറഞ്ഞു. മന്ത്രിയുടെ തീയ്യതി ലഭിച്ചാല്‍ വൈകാതെ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജലമലിനീകരണവും അഴുക്കുവെളളം പുറത്തേക്ക്ഒഴുക്കി വിടുന്നത്് തടയുന്നതിനും ഈപദ്ധതികൊണ്ടു  കഴിയുമെന്നാണ് കണ്ണൂര്‍ കോര്‍പറേഷന്റെ പ്രതീക്ഷ. മഴക്കാലങ്ങളില്‍ മലിനജലംകരകയറുന്ന പടന്നപ്പാലത്താണ് പുതിയ പദ്ധതിയും വരുന്നത്. 

ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍മാരായ സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ പി വി ജയസൂര്യന്‍, കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ടി മണികണ്ഠകുമാര്‍, എക്സിക്യുടീവ് എന്‍ജിനീയര്‍മാരായ വല്‍സന്‍ പി പി, ജസ്വന്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Keywords: News, Kerala, Kerala News, Kannur, Manjapalam, Purification Plant, Kannur Corporation, Inauguration, Kannur: Sewage treatment plant completed in Manchapalam, ready to be inaugurated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia