Food Inspection | കണ്ണൂര്‍ നഗരത്തിലെ ഹോടെലുകളില്‍ വ്യാപക പരിശോധന; കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ ഹോടെലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം വ്യാപക പരിശോധന നടത്തി, പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി. താവക്കര, ആയിക്കര പ്രദേശത്തെ ഹോടെലുകളിലാണ് വ്യാഴാഴ്ച (03.08.2023) പുലര്‍ചെ മുതല്‍ വ്യാപകമായ പരിശോധന നടത്തിയത്. 

സീനിയര്‍ പബ്ലിക് ഹെല്‍ത് ഇന്‍സ്പെക്ടര്‍ കെ ബിന്ദുവിന്റെ നേതൃത്വത്തില്‍ 11 ഹോടെലുകളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ മൂന്ന് ഹോടെലുകള്‍ വൃത്തിഹീനമായ രീതിയിലുള്ള സാഹചര്യമായിരുന്നുവെന്നും അവിടെനിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തതായും കെ ബിന്ദു പറഞ്ഞു.

പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോടെലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പബ്ലിക് ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ പി വി സീമ, എന്‍ ഷീന തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. വരും ദിനങ്ങളിലും റെയ്ഡ് തുടരുമെന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Food Inspection | കണ്ണൂര്‍ നഗരത്തിലെ ഹോടെലുകളില്‍ വ്യാപക പരിശോധന; കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി



Keywords:  News, Kerala, Kerala-News, Kannur-News, News-Malayalam, Kannur, Food Inspection, Seized, Hotel, Corporation Health Officers, Kannur: Stale food items seized from hotels. 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia