മുഖ്യമന്ത്രി അക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.പിയടക്കമുള്ളവര്‍ക്കെതിരെ നടപടിവരും

 


കണ്ണൂര്‍: പോലീസ് കായികമേളയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ച കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവരും. കണ്ണൂര്‍ ജില്ലാ പോലീസിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് നടപടിനേരിടേണ്ടിവരുമെന്നാണ് വിവരം. ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യം സര്‍ക്കാറിന് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുക.

പരിപാടിയുടെ പൂര്‍ണ സുരക്ഷാ ചുമതലയുണ്ടായിരുന്ന കണ്ണൂര്‍ എസ്.പി. രാഹുല്‍ ആര്‍. നായരെ കൊല്ലം കമ്മിഷണറായി സ്ഥലം മാറ്റുമെന്നാണ് സൂചന. കൊല്ലം കമ്മിഷണര്‍ ദെബാശിഷ് ബെഹ്‌റയെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായി നിയമിക്കും. സ്ഥലംമാറ്റം സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. രഹസ്യാന്വേഷണ വിഭാഗം ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പിയേയും മറ്റു മൂന്ന് ഡി.വൈ.എസ്.പിമാരേയും സ്ഥലം മാറ്റും. എസ്.പി.യേയും ഡി.വൈ.എസ്.പിയേയും സ്ഥലംമാറ്റണമെന്നകാര്യത്തില്‍ കെ. സുധാകരന്‍ എം.പിയും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും കടുത്തസമ്മര്‍ദ്ദമാണ് ചെലുത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച പുലര്‍ചെ ഡി.സി.സി. ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസ് നേതൃത്വം പോലീസിനെതിരെ തിരിഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാത്ത പോലീസ് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ജില്ലയിലെ പോലീസ് സംവിധാനത്തിനെതിരെ കോണ്‍ഗ്രസിലെ  പ്രബലവിഭാഗം ഇതിനകംതന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം നേതാക്കളുടെ ആജ്ഞയ്ക്കനുസരിച്ചാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രധാനപരാതി.

മുഖ്യമന്ത്രിയെ അക്രമിച്ച സംഭവത്തിലും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിലും ഏറ്റവുമൊടുവില്‍ ഡി.സി.സി. ഓഫീസ് അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടും ഡി.ജി.പിയുടെ അക്കമിട്ടുള്ള റിപോര്‍ട്ട് ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയിട്ടുണ്ട്. പോലീസിന്റെ സുരക്ഷാപാളിച്ച സി.പി.എം. മുതലെടുക്കുകയായിരുന്നുവെന്നാണ് ഡി.ജി.പിയുടെ റിപോര്‍ട്ടിലുള്ളതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ റൂട്ട് മാപ്പ് അടക്കമുള്ള വിവരങ്ങള്‍ സി.പി.എം. നേതൃത്വത്തിന് മുന്‍കൂട്ടി ചോര്‍ന്ന്കിട്ടിയതായുള്ള വിവരങ്ങളും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി സൂചനയുണ്ട്.

മുഖ്യമന്ത്രി അക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.പിയടക്കമുള്ളവര്‍ക്കെതിരെ നടപടിവരുംസുരക്ഷാപാളിച്ചയെകുറിച്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരുന്നു. എ.ഡി.ജി.പി. ശങ്കര്‍ റെഡി നല്‍കിയ റിപോര്‍ട്ട് തള്ളികളഞ്ഞുകൊണ്ടാണ് ഡി.ജി.പി. സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കിയത്. സുരക്ഷാവീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രി കടന്നുവന്ന വഴിക്ക് സമീപം കൂട്ടിയിട്ടിരുന്ന കരിങ്കല്‍ ചീളുകളും ഇരുമ്പ് ദണ്ഡുകളും മറ്റും നീക്കംചെയ്യാതിരുന്നത് ഇന്റലിജന്‍സ്
എ.ഡി.ജി.പിയുടെ റിപോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രി അക്രമിക്കപ്പെട്ട സ്ഥലത്തിന്റെ ചുമതലയുണ്ടായിരുന്നത് കാസര്‍കോട് എസ്.പി. തോംസണ്‍ ജോസിനായിരുന്നു. സ്ഥലത്തെകുറിച്ച് കൃത്യമായ ധാരണയില്ലാത്ത കാസര്‍കോട് എസ്.പിയെ അവിടുത്തെ സുരക്ഷാചുമതല നല്‍കിയതിലും വീഴ്ചയുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് പോലീസ് ഗ്രൗണ്ടിലെ ചുമതലയായിരുന്നു നല്‍കേണ്ടിയിരുന്നതെന്നും ഡി.ജി.പിയുടെ റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.

Also read:
ജില്ലാ ആശുപത്രിയിലെ മനോരോഗ വിദഗ്ദനായ ഡോക്ടര്‍ വ്യാജനെന്ന് പരാതി
Keywords:  Politics, Kannur, DYSP, Oommen Chandy, Chief Minister, Attack, CPM, Leaders, UDF, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia