Stone Pelting | കണ്ണൂരില്‍ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; ഒരു ദിവസത്തിനുള്ളിലുണ്ടായത് മൂന്നാമത്തെ കല്ലേറ്
Aug 14, 2023, 18:10 IST
കണ്ണൂര്‍: (www.kvartha.com) തുരന്തോ എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. രണ്ടു മണിയോടെ പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിലാണ് കല്ലേറുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.
24 മണിക്കൂറിനിടെ ട്രെയിനിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ കല്ലേറാണിത്. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനും നേരെയും കണ്ണൂരില്‍ കല്ലേറുണ്ടായി.
ഞായറാഴ്ച രാത്രി 7.11 നും 7.16 നും ആണ് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുവച്ച് കല്ലേറ് ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൂന്നാമതും കല്ലേറുണ്ടാകുന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ ബാക്കി നില്‍ക്കവെ ട്രെയിനിനു നേരെയുള്ള കല്ലേറ് പൊലീസ് അതീവ ഗൗരവകരമായാണ് കാണുന്നത്.
Keywords: Kannur, News, Kerala, Train, Stone-Pelting, Pappinissery, Attack, Railway, Kannur: Stone-Pelting On Train.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.