Stones Pelted | വളപട്ടണത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ് നടന്ന സംഭവം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
Apr 25, 2023, 12:30 IST
കണ്ണൂര്‍: (www.kvartha.com) വളപട്ടണത്ത് ഓടികൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്രമത്തില്‍ യാത്രക്കാരിക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച്ച വൈകുന്നേരം 6.35 മണിയോടെ പരശുറാം എക്‌സ്പ്രസില്‍ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിലായിരുന്നു സംഭവം.
കോഴിക്കോട് നിന്നും മംഗ്‌ളൂറിലേക്ക് പോകുകയായിരുന്ന യാത്രക്കാരി ദക്ഷിണ കര്‍ണാടകയിലെ ആഇശ(31)യ്ക്കാണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. കല്ലേറിനെ തുടര്‍ന്ന് കുറച്ച് നേരം ട്രെയിന്‍ നിര്‍ത്തിയിട്ടു. റെയില്‍വേ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല.
പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് വളപട്ടണം പൊലീസും റെയില്‍വെ പൊലീസും അന്വേഷണം ഊര്‍ജിതമാക്കി. മുമ്പും സമാനമായ സംഭവങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്.
Keywords: Kannur, News, Kerala, Train, Police, Valapatnam, Investigation, Stone, Crime, Injured, Passenger, Stones pelted, Kannur: Stones pelted on running train in Valapatnam: Police intensified investigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.