Tragedy | ഇരട്ട സഹോദരനെ തനിച്ചാക്കി അബ്ദുൽ ജബ്ബാർ വിടവാങ്ങി; ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ കണ്ണൂർ മാടായി സ്വദേശിയും
● നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയിരുന്നു.
● ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു.
● അഞ്ചു മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ചത്.
കണ്ണൂർ: (KVARTHA) ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയും.
മാട്ടൂൽ നോർത്ത് മുട്ടം പാണ്ടിയാലയിലെ സി എം അബ്ദുൽ ജബ്ബാർ - എസ്എൽപി ഫസീല ദമ്പതികളുടെ മകൻ മുഹമ്മദ് അബ്ദുൽ ജബ്ബാറാണ് മരിച്ചത്.
ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
വളരെ സൗമ്യനായ അബ്ദുൽ ജബ്ബാർ നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് മികച്ച റാങ്ക് നേടിയിരുന്നു. വാദിഹുദാ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയാണ് മെഡിക്കൽ പഠനത്തിന് ചേർന്നത്. ഇരട്ട സഹോദരനായ മറ്റൊരാൾ എൻജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുവരും.
#KeralaAccident #MedicalStudent #KannurNews #RIP #NEET #KSRTC