Lecture Series | സ്വാമിനി വിമലാനന്ദജിയുടെ പ്രഭാഷണ പരമ്പര ഒക്ടോബര്‍ 26 ന് തുടങ്ങും

 


കണ്ണൂര്‍: (KVARTHA) ചിന്‍മയ മിഷന്‍ കണ്ണൂരിന്റെ ആഭിമുഖ്യത്താന്‍ കോയമ്പത്തൂര്‍ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന സ്വാമിനി വിമലാനന്ദജിയുടെ പ്രഭാഷണ പരമ്പര ഒക്ടോബര്‍ 26 മുതല്‍ 29 വരെ കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടക്കും.  ഭഗവദ് ഗീതയെ ആസ്പദമാക്കി സാധു കല്യാണ മണ്ഡപത്തിലാണ് പ്രഭാഷണ പരമ്പര നടത്തുക. 26ന് വൈകുന്നേരം ആറു മണിക്ക് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിക്കും. 

പരിപാടിയുടെ ഭാഗമായി 27 മുതല്‍ 29 വരെ ഭയത്തെ നേരിടാന്‍ വേണ്ടിയുള്ള ഫെയിസിങ് ഫീയര്‍ പോഗ്രാം രാവിലെ ഏഴു മണി മുതല്‍ എട്ടു മണി വരെ ചിന്‍മയ ബാലഭവനില്‍ നടക്കും. 29 ന് രാവിലെ 10 മണി മുതല്‍ 11.30 വരെ മാതാപിതാക്കള്‍ക്കായി ഹാപ്പി പാരന്റിങ് എന്ന വിഷയത്തില്‍ ക്ലാസെടുക്കും.

Lecture Series | സ്വാമിനി വിമലാനന്ദജിയുടെ പ്രഭാഷണ പരമ്പര ഒക്ടോബര്‍ 26 ന് തുടങ്ങും

 വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ചിന്‍മയ മിഷന്‍ ഭാരവാഹികളായ കെ കെ രാജന്‍, മഹേഷ് ചന്ദ്രബാലിഗ, പ്രൊഫ. സി പി ശ്രീനാഥ്, വിനീഷ് രാജഗോപാല്‍, കെ മോഹനന്‍ മാസ്റ്റര്‍, എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Press Conference, Swamini Vimalananda, Lecture Series, Swamini Vimalanandaji's lecture series will begin on October 26.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia