Minor Drivers | തളിപ്പറമ്പില്‍ 3 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ്
May 9, 2023, 08:36 IST
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് നഗരത്തില്‍ ലൈസന്‍സോ നിയമാനുസൃത രേഖകളോയില്ലാതെ വാഹനമോടിച്ച മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. തിങ്കളാഴ്ച തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് പ്രിന്‍സിപല്‍ എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 15, 16, 17 വയസുള്ള കുട്ടികളെ പിടികൂടിയത്.
15 വയസുകാരന്റെ രക്ഷിതാവ് ഖഫീഖത്, 16 കാരന്റെ രക്ഷിതാവ് പവനന്, കെ വി റംലത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ 10 കുട്ടി ഡ്രൈവര്‍മാരെയാണ് തളിപറമ്പ് പൊലിസ് സ്റ്റേഷന് പരിധിയില്‍ നിന്നും പിടികൂടിയത്. ഇരു ചക്ര വാഹനങ്ങള്‍, ആഡംബര കാറുകള്‍ എന്നിവയെടുത്താണ് ഇവര്‍ റോഡിലിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍, മയ്യില്‍, വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയിലും കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Kannur, News, Kerala, Driving, Parents, Boys, Vehicle, Police, Case, Kannur: Three minors driving; Police will charge fine from parents.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.