Accident | പികപ് വാനും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; മാതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന 3 വയസുകാരന്‍ മരിച്ചു
Oct 4, 2023, 17:00 IST
മട്ടന്നൂര്‍: (KVARTHA) ചാവശേരി പറമ്പില്‍ പികപ് വാനും സ്‌കൂടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചാവശേരി പറമ്പിലെ ഐസിന്‍ ആദമാണ് മരിച്ചത്. മാതാവിനോടൊപ്പം സ്‌കൂടറില്‍ യാത്രചെയ്തിരുന്ന മൂന്നു വയസുകാരന്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്‌കൂടര്‍ ഓടിച്ചിരുന്ന മാതാവ് പി കെ മുബശ്ശിറയെ (23) ഗുരുതരമായ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ചാവശേരി പറമ്പില്‍ നിന്ന് പത്തൊമ്പതാം മൈലിലേക്ക് പോകുന്ന സ്‌കൂടറും വെളിയമ്പ്രയിലേക്ക് വരുന്ന പികപ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ മുബശ്ശിറെയും മകനെയും ആദ്യം മട്ടന്നൂരിലെ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഐസിന്‍ മരണമടയുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ടറിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ പികപ് വാന്‍ ഡ്രൈവര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Mattannur, Accident, Death, Road Accident, News, Kerala, Kannur: Three year old boy died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.