ഇനി എന്നും പറക്കാം, കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

 


കണ്ണൂര്‍: (www.kvartha.com 17.11.2019) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വീസ് തുടങ്ങി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനിയാണ് തിരുവനന്തപുരത്തേക്ക് രണ്ടാമത്തെ പ്രതിദിന സര്‍വീസ് ആരംഭിച്ചത്.

എന്നും രാവിലെ 7.10 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 8.35ന് കണ്ണൂരിലേക്കെത്തും. രാത്രി 8.55 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 10.15ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് പുതിയ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് പ്രതിദിന സര്‍വീസ് ആരംഭിച്ചതോടെ നിരവധി യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

രാത്രി 8.55ന് കണ്ണുരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഏറ്റവും കുടുതല്‍ പ്രയോജനം ചെയ്യുന്നത് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കാണ്. എട്ട് മണിയോടെ പൊതുപരിപാടികള്‍ കഴിഞ്ഞാല്‍ രാത്രി 10 മണിയോടെ തിരുവനന്തപുരത്ത് എത്തിചേരാന്‍ കഴിയും. സാമ്പത്തികമായ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ് പുതിയ സര്‍വീസ്.

ഇനി എന്നും പറക്കാം, കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kannur, Kannur Airport, Kerala, News, Thiruvananthapuram, plane, Air Plane, Kannur to Trivandrum daily service started   < !- START disable copy paste -->   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia