Arrested | യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍; വാട്സ് ആപ് സന്ദേശങ്ങള്‍ ഗാര്‍ഹികപീഡനം നടന്നതിന് തെളിവായെന്ന് പൊലീസ്
Sep 19, 2022, 19:29 IST
കണ്ണൂര്‍: (www.kvartha.com) വതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഗാര്‍ഹീക പീഡന കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയിലായത്. ഭര്‍ത്താവ് രാകേഷ്, മാതാവ് ഇന്ദിര (65)) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രനും സംഘവും കസ്റ്റഡിയിലെടുത്തത്.
ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു രാമചന്ദ്രന്‍ - സുഗത ദമ്പതികളുടെ മകള്‍ കെപി സൂര്യയെ (24) യാണ് ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞ സെപ്തംബര്‍ നാലിന് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി അനുജത്തിക്ക് മൊബെല്‍ ഫോണ്‍ വഴി അയച്ച സന്ദേശങ്ങളാണ് കേസില്‍ പ്രധാനമായും പൊലീസ് പരിശോധിച്ചത്. മൊബെല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും ഭര്‍തൃഗൃഹത്തിലെ പീഢനം സംബന്ധിച്ച വിവരങ്ങളും കണ്ടെത്തിയത്.
യുവതി ഭര്‍തൃഗൃഹത്തില്‍ ഗാര്‍ഹീക പീഡനത്തിനിരയായതായ വിവരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാകേഷിനെയും ഇന്ദിരയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിന്റെ അന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ ഡിവൈഎസ്പി അറസ്റ്റുരേഖപ്പെടുത്തി. 2021 ജനുവരി ഒമ്പതിനാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒമ്പതുമാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്. ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് സൂര്യയെ ഭര്‍തൃവീട്ടിലെ കോണി പടിക്കരികില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് സൂര്യയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഇളയച്ചന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
< !- START disable copy paste --> < !- START disable copy paste -->

You Might Also Like:
Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Death-case, Police, Investigates, Kannur: two held for death of woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.