Arrested | കണ്ണൂര്‍ നഗരത്തിലെ ഹോടെലില്‍ കവര്‍ച നടത്തിയ കേസ്; 2 പേര്‍ അറസ്റ്റില്‍
Mar 13, 2024, 15:33 IST
കണ്ണൂര്‍: (KVARTHA) നഗരത്തിലെ ഹോടെലില്‍ കവര്‍ച നടത്തിയ കേസില്‍ രണ്ട് യുവാക്കളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നഗരത്തില്‍ ബല്ലാര്‍ഡ് റോഡിലെ ഹോടെല്‍ ആനന്ദിന്റെ ഷടര്‍ തുറന്ന് അകത്ത് കയറി മുറിക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂടറും പണവും കളവ് നടത്തിയെന്നാണ് പരാതി.
കണ്ണൂര്‍ ജില്ലയിലെ പി പി അനസ് (24), വയനാട് ജില്ലയിലെ മുഹമ്മദ് ശബിന്‍സാദ് (21) എന്നിവരെയാണ് ടൗണ്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കളവ് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ പി പി അനസ് (24), വയനാട് ജില്ലയിലെ മുഹമ്മദ് ശബിന്‍സാദ് (21) എന്നിവരെയാണ് ടൗണ്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കളവ് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസം മുന്‍പാണ് ആനന്ദ് ഹോടെലില്‍ മോഷണം നടന്നത്. പ്രതികള്‍ സമീപത്തെ രണ്ടു സ്ഥാപനങ്ങളില്‍ കവര്‍ചാശ്രമവും നടത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എസ്‌ഐമാരായ സവ്യസച്ചിന്‍, ഷമീല്‍, എ എസ് ഐ അജയന്‍, നാസര്‍, രമീസ് എന്നിവരും ഇന്‍സ്‌പെക്ടര്‍ക്കൊപ്പം പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: News, Kerala, Kerala-News, Kannur-News, Police-News, Kannur News, Suspects, Arrested, Hotel, Robbery, Case, Police, Local News, Kannur: Two suspects arrested in hotel robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.