Kannur VC | രാജിവെച്ചുപുറത്തുപോവില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍

 


കണ്ണൂര്‍: (www.kvartha.com) താന്‍ വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലറെ എങ്ങനെയാണ് പിരിച്ചു വിടേണ്ടതെന്ന് യുജിസി റെഗുലേഷനില്‍ പറയുന്നില്ല. ആ സാഹചര്യത്തില്‍ സര്‍വകലാശാല ആക്ട് ആണ് നിലനില്‍ക്കുക. ആക്ട് പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തികക്രമക്കേട് എന്നിവയാണ് വൈസ് ചാന്‍സലറെ പുറത്താക്കാനുള്ള കാരണങ്ങള്‍.
          
Kannur VC | രാജിവെച്ചുപുറത്തുപോവില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍

ഈ കാരണങ്ങള്‍ കൊണ്ട് പുറത്താക്കണമെങ്കില്‍ തന്നെ മുന്‍കൂട്ടി നോടീസ് നല്‍കുകയും വിസിയുടെ വിശദീകരണം കേള്‍ക്കുകയും വേണം. പ്രശ്‌നം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് അവരുടെ നിര്‍ദേശപ്രകാരം മാത്രമേ പുറത്താക്കാനാവൂ. ഇതൊന്നും നടക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച രാജിവയ്ക്കണമെന്ന് പറയുന്നതില്‍ കാര്യമില്ല.

നിലവില്‍ കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണ്. എന്നിട്ടും പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയുമെങ്കില്‍ ആ നടപടി സ്വീകരിക്കട്ടേയെന്നും പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, University, Controversy, Politics, Political-News, Governor, Kannur University, Kannur University Vice Chancellor will not resign.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia