Death | കണ്ണൂരില്‍ കോഴിഫാമില്‍ കയറി അജ്ഞാത വന്യജീവി 150 ഓളം കോഴികളെ കൊന്നൊടുക്കി
Feb 23, 2024, 22:27 IST
കണ്ണൂര്‍: (KVARTHA) ജില്ലയിലെ പാനൂര്‍ മൊകേരിയിലെ കോഴി ഫാമില്‍ വന്യജീവി ആക്രമണം. 150 ഓളം കോഴികളെ അജ്ഞാത ജീവി കൊന്നൊടുക്കി. മൊകേരി പഞ്ചായതിലെ നാലാം വാര്‍ഡിലുള്ള നവോദയ കുന്നുമ്മലിലെ അരേരത്ത് രമേശന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ കോഴികളെയാണ് വെള്ളിയാഴ്ച പുലര്‍ചെ അഞ്ചുമണിയോടെ കൊന്നിട്ട രീതിയില്‍ കണ്ടെത്തിയത്.
പൂര്‍ണ വളര്‍ചയെത്തിയ നൂറ്റി അമ്പതോളം നാടന്‍ കോഴികളെയാണ് പുലര്‍ചെ കൂട്ടിലും പരിസര പ്രദേശത്തുമായി കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്. ഏകദേശം 1,50,000 രൂപയുടെ നഷ്ടമാണ് കര്‍ഷകനുണ്ടായിട്ടുള്ളത്. വെളളിയാഴ്ച പുലര്‍ചെ അഞ്ചുമണിക്ക് കൂട് തുറക്കാന്‍ എത്തിയപ്പോഴാണ് രമേശന്‍ സംഭവം അറിഞ്ഞത്. രണ്ടു ദിവസം കൊണ്ട് മാര്‍കറ്റില്‍ എത്തിക്കേണ്ട 90 ദിവസം പ്രായമായ കോഴികളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയതെന്നു രമേശന്‍ പറഞ്ഞു. ഒരു കോഴിക്ക് ഏകദേശം മൂന്ന് കിലോയോളം തൂക്കം വരും.
കൂട് പൊളിച്ചാണ് ജീവി അകത്ത് കടന്ന് കോഴികളെ കൊന്നൊടുക്കിയത്. ആദ്യമായാണ് ഇത്തരം ഒരു സംഭവം നടന്നതെന്ന് രമേശന്‍ പറഞ്ഞു. 2011 മുതലാണ് രമേശന്‍ കോഴി കൃഷി ആരംഭിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. വിവരമറിഞ്ഞ് കെ പി മോഹനന്‍ എം എല്‍ എ, മൊകേരി പഞ്ചായത് പ്രസിഡന്റ് പി വത്സന്‍, വൈസ് പ്രസിഡന്റ് എം രാജശ്രീ തുടങ്ങിയവര്‍ ഫാം സന്ദര്‍ശിച്ചു.

Keywords: Kannur: Unknown wild animal entered chicken farm and killed around 150 chickens, Kannur, News, Wild Animal, Chicken, Attack, Dead, Farm, Visit, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.