Superstitions | അന്ധവിശ്വാസങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്ത്; കണ്ണൂരില്‍ 1500 സംവാദ സദസുകള്‍ നടത്തും
Nov 26, 2022, 18:17 IST
കണ്ണൂര്‍: (www.kvartha.com) ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകള്‍ സംയുക്തമായി അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരങ്ങള്‍ക്കുമെതിരെ യുക്തിയുടെയും ശാസ്ത്രത്തിന്റെയും വെളിച്ചം ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംവാദ സദസുകള്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ 1500 സംവാദ സദസുകള്‍ ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 30 മുതല്‍ ഡിസമ്പര്‍ 12 വരെ നീളുന്ന ആദ്യഘട്ട പ്രചാരണപരിപാടിയില്‍ 1500 സംവാദ സദസുകള്‍ ഒരുക്കും. പരിപാടിയുടെ ഉദ്ഘാടനം 30ന് വൈകീട്ട് നാലിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ പ്രൊഫസര്‍ കെ ഇ എന്‍ നിര്‍വഹിക്കും. ഡിസംബര്‍ 12ന് കേരള സാഹിത്യ അകാഡമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ പ്രഭാഷണം നടത്തും.
പ്രത്യക്ഷത്തില്‍ പുരോഗമന ചിന്ത പുലര്‍ത്തുന്ന കേരളത്തില്‍ പോലും വര്‍ഗീയതയും ഇതരമത വിദ്വേഷവും ശക്തിപ്പെടുന്നുണ്ട്. അന്ധവിശ്വാ സവും ധനാര്‍ത്തിയും മനുഷ്യനെ എത്രത്തോളം നീചനും മനസാക്ഷി മരവിച്ചുപോയ ക്രിമിനലുമാക്കി മാറ്റുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് അടുത്ത നാളുകളില്‍ കേരളത്തിലുണ്ടായ ആഭിചാര കൊലകള്‍ എന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, സെക്രടറി പി കെ വിജയന്‍, ടി പി വേണുഗോപാല്‍, പി പി ബാബു, കെ കെ സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Press meet, Organizations, Superstitions, Debate, Kannur: Various organizations against superstitions; 1500 debate meetings will be held.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.