കണ്ണൂര്‍ വി സി, ഡി ലിറ്റ് വിവാദം; ഗവര്‍ണറുടെ നടപടിക്കെതിരെ വിമർശനം; പ്രതിപക്ഷം തിരിഞ്ഞുകൊത്തുന്നു
Jan 1, 2022, 20:04 IST
തിരുവനന്തപുരം: (www.kvartha.com 01.01.2022) കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനത്തെ തുടര്‍ന്ന് എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവി ഒഴിഞ്ഞ് സര്‍കാരിനെ പ്രതിരോധത്തിലാക്കുകയും പ്രതിപക്ഷത്തിന്റെ പ്രശംസപിടിച്ചുപറ്റുകയും ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡി ലിറ്റ് വിവാദത്തില്‍പ്പെട്ടതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശനടക്കം അദ്ദേഹത്തിനെതിരെ രംഗത്തെത്തി. സര്‍കാരാകട്ടെ പതിവ് പോല മൗനത്തിന്റെ വല്മീകത്തിലൊളിച്ചിരിക്കുകയാണ്.
രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവര്‍ണര്‍ രേഖാമൂലം അറിയിച്ചു. എന്നാല്‍ സര്കാരിനും സിന്ഡികേറ്റിനും ഇക്കാര്യത്തില്‍ താല്പര്യമില്ലെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണറെ രേഖാമൂലം അറിയിച്ചു. അതോടെ സംസ്കൃത സര്‍വകലാശാലയില്‍ നടി ശോഭന ഉള്‍പെടെയുള്ളവര്‍ക്ക് ഡി ലിറ്റ് നല്‍കുന്നതിന് സര്‍കാര്‍ തീരുമാനപ്രകാരം നിശ്ചയിച്ച തീയതി ഗവര്‍ണര്‍ മരവിപ്പിച്ചു. ഇതോടെ സര്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായി.
ഇതിനിടെയാണ് പ്രതിപക്ഷവും ഗവര്‍ണറുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന് ശുപാര്‍ശ നല്കാന് ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് വ്യക്തമാക്കി. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍കാര്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് താന്‍ ചാന്‍സലര്‍ പദവി ഒഴിയുകയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമസഭ അധികാരം നല്കിയ പദവിയില്‍ നിന്ന് ഒഴിയാന്‍ കഴിയില്ലെന്നും ഇത് കുട്ടിക്കളിയല്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചിരുന്നു. അതിന് പിന്നാലെയാണ് ശനിയാഴ്ച വിമര്‍ശനവുമായെത്തിയത്.
ഗവര്‍ണര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എന്നാല്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ വി സി നിയമനം അടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്ന് ലോക്സഭാ മുന്‍ സെക്രടറി പി ഡി ടി ആചാരി ചൂണ്ടിക്കാണിക്കുന്നു.
കണ്ണൂര്‍ വി സിക്ക് പുനര്‍നിയമനം നല്കിയ ഫയലില്‍ ഒപ്പിട്ട ശേഷമാണ് ഗവര്‍ണര്‍ നിയമനങ്ങളില്‍ അമിത രാഷ്ട്രീയമാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. അതേ ഗവര്‍ണര്‍ തന്നെ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത് നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. മുന്‍ രാഷ്ട്രപതി കെ ആര് നാരായണന് കേരള സര്‍വകലാശാല ഡി ലിറ്റ് നല്‍കിയിരുന്നു.
Keywords: Kerala, News, Thiruvananthapuram, Central, University, Controversy, Governor, Government, Pinarayi vijayan, Opposition leader, Periya, Kannur VC, D lit controversy; Opposition against Governor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.