Fire Accident | വെസ്റ്റേണ്‍ ഇന്‍ഡ്യ പ്ലൈവുഡ്സില്‍ വന്‍ തീപ്പിടിത്തം
Feb 22, 2024, 09:44 IST
കണ്ണൂര്‍: (KVARTHA) വളപട്ടണത്തെ വെസ്റ്റേണ്‍ ഇന്‍ഡ്യ പ്ലൈവുഡ്സില്‍ ഹാര്‍ഡ് ബോര്‍ഡ് സെക്ഷനില്‍ തീപ്പിടിത്തം. നമ്പര്‍ 2 പ്ലാന്റിലാണ് ബോര്‍ഡ് ഫോം യന്ത്രത്തിന്റെ അടി ഭാഗത്ത് ഹൈഡ്രോളിക് എന്‍ജിനിലാണ് തീപ്പിടിച്ചത്. മോടോറും (motor) കേബിളുകളും (cable) ഇലക്ട്രിക് പാര്ടുകളും (electric part) കത്തി നശിച്ചു.
ബുധനാഴ്ച (21.02.2024) രാത്രി 9.30നാണ് സംഭവം. ഷോര്‍ട് സര്‍ക്യൂടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. തയ്യാറാക്കിവെച്ച ബോര്‍ഡുകളിലേക്ക് തീ വ്യാപിക്കാത്തതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവായി. കണ്ണൂര്‍ അഗ്നിരക്ഷാസേനയിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം എസ് രമേശന്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം കുഞ്ഞിക്കണ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു യൂനിറ്റും ഫാക്ടറിയുടെ രണ്ട് യൂനിറ്റും ചേര്‍ന്നാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Fire Accident, Valapatnam News, Kannur News, Western India Plywoods, Caught, Fire, Kannur: Western India Plywoods Caught Fire.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Fire Accident, Valapatnam News, Kannur News, Western India Plywoods, Caught, Fire, Kannur: Western India Plywoods Caught Fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.