Facilities | ഹജ്ജ് തീര്‍ഥാടകർക്കായി കണ്ണൂരിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി

 


ക​ണ്ണൂ​ർ: (www.kvartha.com) ഹ​ജ്ജ് ക​മിറ്റി മു​ഖാ​ന്ത​രം ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം കണ്ണൂർ ജില്ലയിൽ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി സം​സ്ഥാ​ന ഹ​ജ്ജ് ക​​മി​റ്റി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഹ​ജ്ജ് അ​പേ​ക്ഷ​ക​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ചെ​യ്ത് വ​രു​ന്ന വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഹെ​ൽ​പ് ഡെ​സ്‌​കുകള്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടാ​തെ ഹ​ജ്ജ് ക​മിറ്റി നി​യോ​ഗി​ച്ച ഹ​ജ്ജ് ട്രെ​യി​ന​ർ​മാ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഹ​ജ്ജ് അ​പേ​ക്ഷ​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്.

Facilities | ഹജ്ജ് തീര്‍ഥാടകർക്കായി കണ്ണൂരിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി

ഹ​ജ്ജ് ക​മിറ്റി ഓ​ഫ് ഇന്‍ഡ്യയു​ടെ വെ​ബ്സൈ​റ്റാ​യ www(dot)hajcommittee(dot)gov(dot)in , www(dot)keralahajcommittee(dot)org വ​ഴി​യോ മൊ​ബൈ​ൽ ആ​പ്ലി​കേഷന്‍ വ​ഴി​യോ അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാര്‍ച് 10. അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഹ​ജ്ജ് ​മിറ്റി ഓ​ഫി​സി​ൽ നി​ന്നും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് രെജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ക​വ​ർ ന​മ്പ​ർ ന​ൽ​കു​ന്ന​താ​ണ്.

ഖുറാക് (ന​റു​ക്കെ​ടു​പ്പ് ) ശേ​ഷം അ​വ​സ​രം ല​ഭി​ച്ച​വ​രെ ഹ​ജ്ജ് ക​മിറ്റി എസ് എം എസ് മു​ഖേ​നയും ട്രെ​യി​ന​ർ​മാ​ർ ഫോ​ണി​ൽ വി​ളി​ച്ചും വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കും. ഹ​ജ്ജ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള താ​ൽ​കാലി​ക തീ​യ​തി മെ​യ് 21 മു​ത​ൽ ജൂ​ൺ 22 വ​രെ​യും മ​ട​ക്ക യാ​ത്ര ജൂ​ലൈ മൂ​ന്നു മു​ത​ൽ ആ​ഗ​സ്റ്റ് ര​ണ്ടു​വ​രെ​യു​മാ​യി​രി​ക്കും.

Keywords: Kannur: wide range facilities prepared Hajj pilgrims, Kannur, News, Hajj, Muslim pilgrimage, Application, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia