Woman Died | കണ്ണൂരില്‍ വീട്ടില്‍ കുഴഞ്ഞുവീണ യുവതി ചികിത്സയ്ക്കിടെ മരിച്ചു
Aug 1, 2023, 16:24 IST
കണ്ണൂര്‍: (www.kvartha.com) വീട്ടിനകത്ത് കുഴഞ്ഞുവീണ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍- ഗീത ദമ്പതികളുടെ മകള്‍ സി നീതുവാ(32)ണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍തന്നെ വീട്ടുകാര്‍ ചേര്‍ന്ന് കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി സഹകരണാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂരിലെ സിറ്റി ഹോടെല്‍ ഉടമ ടി നിഷാദിന്റെ ഭാര്യയാണ് നീതു. മക്കള്‍: മിലന്‍കൃഷ്ണ, മീനാക്ഷി. സഹോദരന്‍: നിഖില്‍.
Keywords: News, Kerala, Kerala-News, Local-News, Regional-News, Kannur, Woman, Died, Home, Treatment, Hospital, Kannur: Woman collapsed at home and died during treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.