Obituary | ചവുട്ടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Feb 26, 2024, 21:26 IST
അഴീക്കോട്: (KVARTHA) ചവുട്ടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയാണ് സംഭവം. അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കിടന്ന പാമ്പാണ് കടിച്ചത്. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് ദാരുണമായി മരിച്ചത്.
ഭക്ഷണം പാകം ചെയ്യാന്‍ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കുന്നതിനിടെയാണ് ഇവര്‍ക്ക് പാമ്പ് കടിയേറ്റത്.
ഉടന്‍തന്നെ ബന്ധുക്കള്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാവിലെ മരിച്ചു. ഉമ്മ: ആത്തിക്ക. ഭര്‍ത്താവ്: ഫക്രുദ്ദീന്‍. മക്കള്‍: ഫനാസ്, ഫസീല്‍ (ഇരുവരും ഗള്‍ഫ് ). മരുമക്കള്‍: അന്‍ശിന, നസ്മിന.

Keywords: Kannur: Woman died of snake bite, Kannur, News, Snake Bite, Hospital, Housewife, Treatment, Obituary, Dead, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.