Accidental Death | കരിങ്കല്‍ ക്വാറിയില്‍ എസ്‌കവേറ്റര്‍ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
Jul 31, 2023, 13:47 IST
കണ്ണൂര്‍: (www.kvartha.com) കരിങ്കല്‍ ക്വാറിയില്‍ എസ്‌കവേറ്റര്‍
ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നടുവില്‍ പഞ്ചായതിലെ കരിങ്കല്‍ ക്വാറിയില്‍ ഞായറാഴ്ച വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന. കുടക് സ്വദേശി റശീദ് (36) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് അപകട വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Keywords: Kannur: Worker died after Hitachi fell on his body, Kannur, News, Accidental Death, Dead Body, Rasheed, Police, Inquest, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.