Worker Died | കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് അടിയില്‍പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം
Aug 22, 2023, 15:02 IST
കണ്ണൂര്‍: (www.kvartha.com) വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി റാക്കിബുള്‍ ഇസ്ലാം(31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡില്‍ രാവിലെയായിരുന്നു ദാരുണ സംഭവം.
മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം നിര്‍മാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ് പലക നീക്കുന്നതിനിടെ ഷേഡ് ഒന്നാകെ അടര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. താഴെ നിന്നിരുന്ന യുവാവിന്റെ ശരീരത്തിലേക്കാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഷേഡ് പതിച്ചത്.
തളിപ്പറമ്പില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി സ്ലാബ് നീക്കിയാണ് റാക്കി ബുള്‍ ഇസ്ലാമിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Kerala-News, Accident-News, Kannur, Worker, Died, Sunshade, Collapsed, Accident, Hospital, Kannur: Worker died after sunshade collapse.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.