Celebration | ലോക വെള്ള വടി ദിനാചരണം ഒക്ടോബര്‍ 15 ന് കണ്ണൂരില്‍

 


കണ്ണൂര്‍: (KVARTHA) ലോക വെള്ള വടി(white Cane)  ദിനാചരണം ഒക്ടോബര്‍ 15 ന് കണ്ണൂര്‍ കോളജ് ഓഫ് കൊമെഴ് സ് ഹാളില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്‌ളൈന്‍ഡും ലയണ്‍സ് 318 ഇയുടെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ നടത്തും. (അന്ധരോ  കാഴ്ചയില്ലാത്തവരോ  ആയ പലരും യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്  വൈറ്റ് കെയിൻ  അഥവാ  വെള്ള വടി . ഒപ്പം ഇത് അന്ധതയുടെ സൂചകവുമാണ്.). ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും. എംഎം സാജിദ് അധ്യക്ഷനാകും.

Celebration | ലോക വെള്ള വടി ദിനാചരണം ഒക്ടോബര്‍ 15 ന് കണ്ണൂരില്‍

ലയണ്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടികെ രജീഷ് മുഖ്യാതിഥിയാകും. വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ നഗരം ചുറ്റിയുള്ള വൈറ്റ് കെയിന്‍ മാര്‍ച് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 10 മണിക്ക് വൈറ്റ് കോയിന്‍ കാഴ്ചയില്ലാത്തവരുടെ പ്രതീകമെന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും.

കെ സുധീഷ് അധ്യക്ഷനാകും. എം ശിവദാസന്‍ മോഡറേറ്ററാകും. സേവനാവകാശ, വിവരാവകാശ നിയമങ്ങളുടെ പ്രസക്തിയെന്ന വിഷയത്തില്‍ അഡ്വ കസ്തൂരി ദേവന്‍ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ടിഎന്‍ മുരളീധരന്‍, ലയണ്‍ ജോയന്റ് കാബിനറ്റ് സെക്രടറി ലയണ്‍ ജയകൃഷ്ണന്‍, ലയണ്‍ എം വിനോദ് , എം ബി ഹനീഫ്, എംഎം സാജിദ് എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur: World White Rod Day celebration on October 15, Kannur, News, World White Rod Day, Celebration, Inauguration, Press Meet, Inauguration, Flag Off, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia