Accidental Death | നിയന്ത്രണം വിട്ട ബൈകുമായി പാലത്തില്‍നിന്ന് പുഴയിലേക്ക് വീണ യുവാവ് മരിച്ചു
Nov 1, 2023, 14:56 IST
കണ്ണൂര്‍: (KVARTHA) നിയന്ത്രണം വിട്ട ബൈകുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണു(23) ആണ് മരിച്ചത്. ബുധനാഴ്ച (01.11.2023) പുലര്‍ചെ 12.10 ന് കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ചാണ് മരണം.
പാണപ്പുഴ മാത്ത് വയല്‍ പാലത്തിന്റെ അരികില്‍ കൂടി പുഴയിലേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച (31.10.2023) രാത്രി ഏഴരയോടെയാണ് അപകടം. മാതമംഗലം ഭാഗത്തുനിന്നും പാണപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം.
അമിത വേഗതയിലായിരുന്ന ബൈക് റോഡില്‍ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോണ്‍ക്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നല്‍കി പരിയാരത്തെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ബസും ബൈകും കൂട്ടിയിടിച്ച് ഇതേ യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു അന്നുണ്ടായ പരുക്കില്‍ നിന്നും ഏറെക്കാലം ചികിത്സതേടി മുക്തനായി സ്വകാര്യ ബസില്‍ കന്‍ഡക്ടറായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. ഇതിനുശേഷമാണ് വീണ്ടും അപകടമുണ്ടായത്. ഓലയമ്പാടിയിലെ ബിജു-സീമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജിതിന്‍, ജിബിന്‍. ശവസംസ്‌ക്കാരം ഓലയമ്പാടിയില്‍ നടക്കും.
Keywords: News, Kerala, Kerala-News, Accident-News, Kannur-News, Kannur News, Young Man, Died, Falling, Bridge, River, Bike, Payyanur News, Accident, Accidental Death, Kannur: Young man died after falling from bridge into the river with bike at Payyanur.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.