Accidental Death | തലശ്ശേരി സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ യുവാവ് അടപ്പില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചു

 


കണ്ണൂര്‍: (KVARTHA) തലശ്ശേരി സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ 25കാരന് അപകടത്തില്‍പെട്ട് ദാരുണാന്ത്യം. അടപ്പില്ലാത്ത ജലസംഭരണിയില്‍ വീണ് പാനൂര്‍ പാറാട് സ്വദേശി സജിന്‍ കുമാര്‍ ആണ് മരിച്ചത്. സ്റ്റേഡിയത്തിലെ മുകളില്‍ ഒരരികില്‍ ഉണ്ടായിരുന്ന മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണാണ് അപകടം ഉണ്ടായത്.

ചൊവ്വാഴ്ച (26.12.2023) പുലര്‍ചെയാണ് സംഭവം നടന്നത്. സജിന്‍ കുമാറിനെ കാണാതെ കൂടെയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

യുവാവ് ജലസംഭരണിയിലേക്ക് തെന്നിവീണതാണോ എന്നതടക്കം സ്ഥലത്തെത്തിയ പൊലീസ് അന്വേഷിക്കുന്നുണ്ട്. തലശ്ശേരി സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കാര്‍ണിവലിന്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിന്‍ കുമാര്‍. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Accidental Death | തലശ്ശേരി സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ യുവാവ് അടപ്പില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചു



Keywords: News, Kerala, Kerala-News, Accident-News, Regional-News, Kannur News, Young Man, Died, Falling, Open Tank, Accident, Accidental Death, Youth, Job, Labor, Kannur: Young man dies after falling into open tank.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia