Air Guns | കണ്ണൂരില്‍ ഇന്‍സ്റ്റഗ്രാം പെണ്‍സുഹൃത്തിനെ തേടിയെത്തിയ യുവാക്കള്‍ എയര്‍ഗണുമായി പിടിയില്‍
Apr 30, 2024, 22:50 IST
കണ്ണൂര്‍: (KVARTHA) ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 18 വയസുകാരിയെ തേടി കണ്ണൂരിലെത്തിയ യുവാക്കള്‍ എയര്‍ ഗണുമായി പൊലീസ് പിടിയില്‍. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് യുവാക്കളാണ് കണ്ണൂര്‍ നഗരത്തിലെ കക്കാട് റോഡിലെ സ്വാമി മഠത്തില്‍ നിന്നും ടൗണ്‍ പൊലീസിന്റെ പട്രോളിങ്ങിനിടെ പിടിയിലായത്. യുവാക്കളെ ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിക്ക് കക്കാട് റോഡിലെ സ്വാമി മഠം ഹോണ്ട ഷോറൂമിന് സമീപം ബൈകുമായി കറങ്ങുന്നത് കണ്ട കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ദേഹത്ത് ഒളിപ്പിച്ച എയര്‍ ഗണ്‍ കണ്ടെത്തിയത്. നിഹാന്‍, ശഹല്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ കോഴിക്കോട് നിന്ന് വാങ്ങിയതാണ് എയര്‍ ഗണ്‍ എന്ന് മൊഴി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 18 വയസുകാരി പെണ്‍കുട്ടിയുടെ വീട് കണ്ണൂര്‍ നഗരത്തിലാണെന്ന് മനസിലാക്കി സ്‌കെചിട്ടാണ് യുവാക്കള്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
വരുന്ന സ്ഥലം കണ്ണൂരാണെന്ന് അറിഞ്ഞുകൊണ്ട് പേടിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത തോക്കാണിതെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടെത്തിയതിന് യുവാക്കള്‍ക്കെതിരെ പെറ്റി കേസ് ചുമത്തി പിഴയിട്ടാണ് നാട്ടില്‍ നിന്നും ബന്ധുക്കളെ വിളിച്ചു വരുത്തി പൊലീസ് കൂടെ പറഞ്ഞുവിട്ടത്. ഒരു വിവാഹത്തിന് പോകാനുണ്ടെന്ന് പറഞ്ഞാണ് യുവാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് ബന്ധുക്കള്‍ നല്‍കിയ വിവരം. എട്ടായിരത്തോളം രൂപ ചെലവഴിച്ചാണ് എയര്‍ഗണ്‍ വാങ്ങിയത്.

Keywords: Kannur: Youths caught with air guns in search of Instagram girlfriend, Kannur, News, Air Guns, Instagram, Girlfriend, Police, Family, Custody, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.