Kantapuram | ഫലസ്തീന്‍-ഇസ്രാഈല്‍ സമാധാന ചര്‍ചകള്‍ക്ക് ഇന്‍ഡ്യ പ്രത്യേക പ്രതിനിധിസംഘത്തെ നിയോഗിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന

 


കോഴിക്കോട്: (KVARTHA) ഫലസ്തീന്‍-ഇസ്രാഈല്‍ സമാധാന ചര്‍ചകള്‍ക്ക് ഇന്‍ഡ്യ പ്രത്യേക പ്രതിനിധിസംഘത്തെ നിയോഗിക്കണമെന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസില്‍ നടന്ന ഫലസ്തീന്‍ പ്രാര്‍ഥന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തച്ചൊരിച്ചിലുകള്‍ ഇല്ലാതെ സമാധാനാന്തരീക്ഷത്തില്‍ ഇസ്രാഈല്‍- ഫലസ്തീന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫലസ്തീന്‍ പരമാധികാരത്തെ അംഗീകരിക്കുന്ന ഇന്‍ഡ്യയുടെ നടപടി ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നതിലും ഇന്‍ഡ്യ മുന്‍പന്തിയില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ പരമാധികാരമുള്ള, അംഗീകൃത അതിര്‍ത്തികളുള്ള സ്വതന്ത്ര രാജ്യമാണെന്നും സമാധാനത്തിനായുള്ള ചര്‍ചകള്‍ തുടരണമെന്നതാണ് ഇന്‍ഡ്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Kantapuram | ഫലസ്തീന്‍-ഇസ്രാഈല്‍ സമാധാന ചര്‍ചകള്‍ക്ക് ഇന്‍ഡ്യ പ്രത്യേക പ്രതിനിധിസംഘത്തെ നിയോഗിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന

അന്താരാഷ്ട്ര യുദ്ധ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി കുടിവെള്ളം അടക്കമുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയെന്ന വാര്‍ത്ത അത്യധികം ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനവാസ കേന്ദ്രങ്ങള്‍ മുന്നറിയിപ്പില്ലാതെ ആക്രമിക്കുന്ന ഇസ്രാഈല്‍ നടപടി നീതികരിക്കാവുന്നതല്ല. സ്‌നേഹവും ശാന്തിയുമാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ലോകം മുന്നോട്ടു വരണമെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ സമാധാനത്തിനായി പ്രാര്‍ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം സംസ്ഥാനത്തെങ്ങും പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന സംഗമങ്ങള്‍ നടന്നു.

Keywords: Kantapuram AP Abubakar Musliar wants India to appoint special delegation for Palestine-Israel peace talks, Kozhikode, News, Kantapuram AP Abubakar Musliar, Palestine-Israel Peace Talks, Religion, Prayer, Mosque, Religion, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia