SSF Conference | വെറുപ്പും കളവും പ്രചരിപ്പിക്കുന്ന വിവാദസിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍; എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിക്ക് പ്രൗഢ സമാപനം
Apr 29, 2023, 22:56 IST
കണ്ണൂര്‍: (www.kvartha.com) വാസ്തവ വിരുദ്ധതകളും വെറുപ്പും പ്രചരിപ്പിക്കുന്ന ആവിഷ്‌കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അനുയോജ്യമല്ലെന്നും വിവാദ സിനിമ നിരോധിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യം സഹിഷ്ണുത കൊണ്ടും സാഹോദര്യം കൊണ്ടും മാനവിക വിചാരങ്ങള്‍ കൊണ്ടും പേരു കേട്ട നാടാണ്. സമീപകാലത്തായി മത സൗഹാര്‍ദം തകര്‍ക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന പല പ്രവര്‍ത്തനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനു പിന്നില്‍ പല താത്പര്യങ്ങളുണ്ട്. അങ്ങിനെയൊരു പ്രതിലോമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുതിയൊരു സിനിമ പുറത്തിറങ്ങുന്നത്. ലൗ ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ചേര്‍ക്കുന്നുവെന്നാണ് കേരള സ്റ്റോറി എന്ന സിനിമ പറയുന്നത്.
തീര്‍ത്തും തെറ്റായ പ്രചാരണമാണിത്. ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല ലൗ ജിഹാദ് എന്നത് നമ്മുടെ നാട്ടില്‍ ഇല്ല എന്ന് നീതിന്യായ സംവിധാനങ്ങളും പാര്‍ലമെന്റും തീര്‍പ്പ് പറഞ്ഞിരിക്കെ ഇങ്ങനെ വ്യാജ പ്രചാരണം നടത്തുന്നത് നാടിനെ കുറിച്ച് നുണ പറഞ്ഞ് വെറുപ്പ് പരത്തുകയാണ്. ഇത് സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്.
നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധമാകണം.
പാഠപുസ്തകങ്ങളില്‍ ചരിത്രം പഠിപ്പിക്കണം. രാജ്യത്തിന്റെ പൂര്‍വ ചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സര്‍കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയവും സാംസ്‌കാരികവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണ്. മനുഷ്യര്‍ക്ക് സാഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവസരമാണ് രാജ്യത്തിന്റെ മേന്മ. ഭയന്നു ജീവിക്കുന്നവരുള്ള രാജ്യത്ത് മറ്റെന്തു വികസനം ഉണ്ടായിട്ടും കാര്യമില്ല.
ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കണം. വിശ്വാസവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടരുത്. ഒരു കാരണത്താലും ഇൻഡ്യയിലെ മനുഷ്യര്‍ വിഭജിക്കപ്പെടരുത്. ഇൻഡ്യക്കാര്‍ എന്നതില്‍ നമുക്ക് അഭിമാനം വേണം. ഇൻഡ്യ നമ്മുടെതല്ലെന്ന് നാം വിചാരിക്കരുത്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ നമ്മള്‍ ഇൻഡ്യന്‍ ജനത എന്ന് തെളിമയോടെ പറയാന്‍ നമുക്ക് സാധിക്കണം.
ഭാവിയുടെ പൗരസമൂഹമായ വിദ്യാര്‍ഥികള്‍ നന്നായി പഠിക്കണം. പഠിക്കുന്നതിനൊപ്പം സമൂഹത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രവര്‍ത്തിക്കണം. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണം. ആത്മാര്‍ഥതയും അര്‍പ്പണ മനോഭാവവും വേണം. മാതാപിതാക്കളെയും ബന്ധുജനങ്ങളെയും അയല്‍ക്കാരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം. ഇസ്ലാമിക സംസ്‌കാരവും പാരമ്പ്യര്യവും അതാണ്. വിശ്വാസവും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ചു ജീവിക്കാന്‍ പുതിയ തലമുറ ശ്രദ്ധിക്കണം - കാന്തപുരം ഉണര്‍ത്തി.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുർ റഹ് മാന്‍ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. പിഎ ഫാറൂഖ് നഈമി സംസാരിച്ചു. ഫിര്‍ദൗസ് സുറൈജി സഖാഫി, കെ മുഹമ്മദ് എന്നിവര്‍ നയപ്രഖ്യാപനം നടത്തി. സയ്യിദ് ഫസല്‍ കോയമ്മ കുറാ, വണ്ടൂര്‍ അബ്ദുർ റഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, വിപിഎം ഫൈസി വില്യാപ്പിള്ളി സംബന്ധിച്ചു. ഡോ. ടി അബൂബകര്‍ സ്വാഗതവും റഷീദ് നരിക്കോട് നന്ദിയും പറഞ്ഞു.
രിസാല വാരികയുടെ പുതിയ ഡിജിറ്റല്‍ പ്രസിദ്ധീകരണ സംരംഭമായ രിസാല അപ്‌ഡേറ്റിന്റെ പ്രകാശനം സമ്മേളനത്തില്‍ കാന്തപുരം നിര്‍വഹിച്ചു. നമ്മള്‍ ഇൻഡ്യന്‍ ജനത എന്ന പ്രമേയത്തില്‍ നടന്ന ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ സമാപനത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന വിദ്യാര്‍ഥി റാലിയില്‍ ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ഒരാഴ്ചയായി കണ്ണൂരില്‍ പുസ്തകലോകം ബുക് ഫെയര്‍ , എജുസൈന്‍ കരിയര്‍ എക്‌സ്‌പോ , 50 രാഷ്ട്രീയ സാംസ്‌കാരിക സമ്മേളനങ്ങള്‍ നടന്നു.
സമ്മേളന സംസ്കാരത്തിന് പുതുവഴി സൃഷ്ടിച്ച് എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി
കണ്ണൂർ: സമ്മേളന സംസ്കാരത്തിന് പുതുവഴി തീർത്താണ് എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനം സമാപിച്ചത്. ക്രിയാത്മകതയുടെ മാതൃകയും വൈവിധ്യങ്ങളുടെ സൗന്ദര്യവുമാണ് ഗോൾഡൻ ഫിഫ്റ്റിയെ വേറിട്ടു നിർത്തിയത്. വിദ്യാർഥികളുടെ വിദ്യാഭ്യാസ, കരിയർ ഭാവിയും ധൈഷണിക വികാസവും മുഖ്യ ആശയമായി സ്വീകരിച്ചായിരുന്നു ഒരാഴ്ചയായി കണ്ണൂരിൽ സമ്മേളനം നടന്നുവന്നത്. വിദ്യാഭ്യാസ കരിയർ എക്സ്പോ, ദേശീയ പുസ്തകോത്സവം, സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ പഠന, സംവാദ സമ്മേളനങ്ങൾ എന്നിവ ഗോൾഡൻ ഫിഫ്റ്റിയുടെ മുഖമുദ്രയായി. അമ്പതാം വാർഷിക സമാപനത്തിൽ 50 ആശയ സമ്മേളനങ്ങളും സംഘടിപ്പിച്ചു.
ഉപരിപഠന, തൊഴിൽ മേഖലകളിലേക്ക് ദിശാബോധം നൽകുന്നതിനായി 80 വിഭാഗങ്ങളിലായി 250 കരിയർ വിദഗ്ധർ പങ്കെടുത്ത എഡുസൈൻ കരിയർ എക്സ്പോ സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. രണ്ടുലക്ഷത്തോളം പേർ കരിയർ എക്സ്പോയിലെ ഗൈഡൻസ് ഡെസ്കുകളിൽ സേവനവും വിവരങ്ങളും തേടിയെത്തി. രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, മതം തുടങ്ങിയ വിഭാഗങ്ങളിൽ പഠനങ്ങൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉൾപെടുത്തിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 സമ്മേളനങ്ങൾ നടന്നത്. ദീപു എസ് നായർ, പിഎൻ ഗോപീകൃഷ്ണൻ, രാഹുൽ റെഡ്ഡി (മൈക്രോസോഫ്റ്റ്), ഡോ. കെഎം അനിൽ, കെകെ ബാബുരാജ്, സുകുമാരൻ ചാലിഗദ്ധ, വിനിൽപോൾ, ഗോപിനാഥ് രവീന്ദ്രൻ, സനീഷ് ഇളയിടത്ത്, ടിഎം ഹർഷൻ, പികെ സുരേഷ്കുമാർ, ആർ രാജഗോപാൽ, രാജീവ് ശങ്കരൻ, എം ലിജു, വികെ സനോജ്, ഡോ. എൻ എൻ മുസ്ഥഫ, ഡോ. ശ്യാംകുമാർ, ഡോ. കെഎ നുഐമാൻ, ഡോ. പി ശിവദാസൻ തുടങ്ങിയ പ്രഗത്ഭരാണ് വിവിധ സമ്മേളനങ്ങളിൽ പ്രസംഗിച്ചത്.
വിവിധ പ്രസാധകരുടെതായി 5000 ലധികം പുസ്തകങ്ങളുടെ ശേഖരവുമായി നടന്ന ദേശീയ പുസ്തകോത്സവം സമ്മേളനത്തിലെ മുഖ്യ ആകർഷണമായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങളാണ് പുസ്തകമേളയിലെത്തി പുസത്കങ്ങൾ സ്വന്തമാക്കിയത്. പുസ്തകോത്സവത്തോടനുബന്ധിച്ച് എസ് എസ് എഫ് പ്രസാധന സംരംഭമായ ഐ പി ബിയുടെ 50 പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. പുസ്തകമേളയിൽ സാഹിത്യ സംവാദങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക സംസാരങ്ങൾ എന്നിവയും നടന്നു. സംസ്ഥാനത്തെ 120 ഡിവിഷൻ കമ്മിറ്റികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാർഥികൾ പങ്കെടുത്ത സംസ്ഥാന പ്രതിനിധി സമ്മേളനവും ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നടന്നു. വിവിധ സാമൂഹിക പഠന സെഷനുകളും ചർച്ചകളും പ്രതിനിധി സമ്മേളനത്തിൽ നടന്നു.പ്രതിനിധികൾക്കു പുറമേ കണ്ണൂർ ജില്ലയിൽനിന്നുള്ള പ്രതിനിധികൾൾ വിവിധ ഉപ സമ്മേളനങ്ങളിൽ പങ്കെടുത്തു.
Keywords: News, Kasaragod, Kerala, AP Aboobacker Musliyar, SSF ConFerence, Rahul Gandhi, Kanthapuram AP Aboobacker Musliyar said that controversial films should not be screened.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.