Grand Mufti | 'മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ട', അതിക്രമിച്ച് കയറി ഒരിടത്ത് ആരാധന നടത്തുന്നത് ഇസ്ലാമിക വിശ്വാസത്തില്‍ സ്വീകാര്യമല്ലെന്ന് കാന്തപുരം എ പി അബൂബകർ മുസ്ലിയാർ
Feb 4, 2024, 21:43 IST
കോഴിക്കോട്: (KVARTHA) മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്ന് ഇൻഡ്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍. മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്രഷ്ടാവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നവരാണ് വിശ്വാസികൾ. അത്തരമൊരു സമൂഹത്തെ നിരാശരാക്കാൻ ആർക്കും കഴിയില്ല. നിരാശയുടെ ഭാഷ ഇസ്‌ലാമിന് അന്യമാണ്. സംയമനവും സമാധാനവും ക്ഷമയും പരസ്പര്യവുമാണ് ഇസ്‌ലാമിന്റെ ഭാഷ. ഇതവരുടെ ബലഹീനതയല്ല. മറിച്ചു മുന്നോട്ടു പോകാനുള്ള അവരുടെ ഊർജവും കഴിവുമാണെന്നും കാന്തപുരം വ്യക്തമാക്കി.
അതിക്രമിച്ചു കയ്യേറിയ ഒരു സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ല എന്നതാണ് മുസ്‌ലിംകളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്‌ലിംകൾ ആരാധാനാലയങ്ങൾ പണിതത്. കാരണം, ആരാധനാ സ്വീകരിക്കപ്പെടണമെങ്കിൽ അതു നിർവഹിക്കപ്പെടുന്ന സ്ഥലം എല്ലാത്തരം അനീതികളിൽ നിന്നും മോചിക്കപ്പെട്ടതാകണം. ആ നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്‌ലിംകൾ ആരാധനാലയങ്ങൾ പണിതത്.
അങ്ങനെ നിർണയിക്കപ്പെട്ട സ്ഥലം എക്കാലത്തും ആരാധനാലയം തന്നെ ആയിരിക്കും. അവ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്‌ലിംകളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. കഅ്‌ബയുടെയും അഖ്‌സാ പള്ളിയുടെയും ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. പ്രാർഥനയാണ് വിശ്വാസിയുടെ ആയുധം. മർദിതരുടെ പ്രാർഥനക്ക് ഇസ്‌ലാം സവിശേഷമായ പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. ഒരാളുടെയും അവകാശത്തെയും അഭിമാനത്തെയും മുറിവേൽപ്പിക്കാൻ പാടില്ല. നമുക്ക് നിഷേധിക്കപ്പെടുന്ന നീതി, മറ്റൊരാൾക്ക് നിഷേധിക്കാൻ നമുക്ക് അവകാശമില്ലെന്നും കാന്തപുരം പറഞ്ഞു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം

Keywords: News, News-Malayalam-News, Kerala, Kanthapuram A. P. Aboobacker Musliyar said that worshiping at a place by trespassing is not acceptable in Islamic faith
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.