Facebook post | കേരളത്തില്‍ ഇനി എല്ലാം രാജ്ഭവന്‍ മതി, ആരിഫ് മുഹമ്മദ് ഖാന്‍ ഭരണം അവസാനിപ്പിക്കുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ കനത്ത വിലകൊടുക്കേണ്ടിവരും; ഗവര്‍ണര്‍ കേരളത്തെ പഠിച്ചിട്ടില്ല, ഇടതുപക്ഷത്തെ പഠിച്ചിട്ടില്ല, അതിന്റെ ക്യാപ്റ്റനായ പിണറായി വിജയനെ പഠിച്ചിട്ടില്ല; കാരാട്ട് റസാഖിന്റെ ഫേസ്ബുക് പോസ്റ്റ്

 


തിരുവനന്തപുരം: (www.kvartha.com) കാരാട്ട് റസാഖ് എം എല്‍ എയുടെ ഫേസ് ബുക് പോസ്റ്റ് വൈറലാകുന്നു. സംസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍കാരും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പശ്ചാത്തലം ആസ്പദമാക്കിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

Facebook post | കേരളത്തില്‍ ഇനി എല്ലാം രാജ്ഭവന്‍ മതി, ആരിഫ് മുഹമ്മദ് ഖാന്‍ ഭരണം അവസാനിപ്പിക്കുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ കനത്ത വിലകൊടുക്കേണ്ടിവരും; ഗവര്‍ണര്‍ കേരളത്തെ പഠിച്ചിട്ടില്ല, ഇടതുപക്ഷത്തെ പഠിച്ചിട്ടില്ല, അതിന്റെ ക്യാപ്റ്റനായ പിണറായി വിജയനെ പഠിച്ചിട്ടില്ല; കാരാട്ട് റസാഖിന്റെ ഫേസ്ബുക് പോസ്റ്റ്

പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തില്‍ ഇനി എല്ലാം രാജ്ഭവന്‍ മതി,..
മന്ത്രിസഭ പിരിച്ചുവിടാം. നിയമസഭ പിരിച്ചുവിടാം..
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവസാനിപ്പിക്കാം..
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരേയും പിരിച്ചുവിടാം..
കേരളത്തിലെ എല്ലാ കോടതികളും പിരിച്ചുവിടാം
കേരളത്തിലെ എല്ലാ അച്ചടി ദൃശ്യ മാധ്യമങ്ങള്‍ നിര്‍ത്തലാക്കാം,
മുസലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനുകൂലമായി പൗരത്വ ബില്ലില്‍ ന്നിലപാടെടുത്തപിണറായി ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ അന്ന് മുതല്‍ തുടങ്ങിയതാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തില്‍ അവരുടെ ഏജന്റായ ഗവര്‍ണറും.
കേരളത്തില്‍ നല്ലൊരു ഭരണം
പിണറായി സര്‍ക്കാര്‍ കാഴ്ചവച്ചത് കൊണ്ടാണ് വീണ്ടും ജനങ്ങള്‍ അവരെഅധികാരത്തില്‍ എത്തിച്ചത്.
ഇത് മനസ്സിലാക്കാത്ത
ആരിഫ് മുഹമ്മദ് ഖാന്‍
കേരളത്തെ പഠിച്ചിട്ടില്ല,
ഇടതുപക്ഷത്തെ പഠിച്ചിട്ടില്ല, അതിന്റെ ക്യാപ്റ്റനായ
പിണറായി വിജയനെ പഠിച്ചിട്ടില്ല. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. അതിന് ചുക്കാന്‍ പിടിക്കുന്നത് പിണറായിയാണ്.
ആരിഫ് മുഹമ്മദ് ഖാന്‍
അവസാനിപ്പിക്കുന്നതാണ് നല്ലത്.ഇല്ലെങ്കില്‍ കനത്ത വിലകൊടുക്കേണ്ടിവരും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കരുതുന്നതുപോലെ
ബിജെപിയെ കൂട്ടുപിടിച്ച്
പിണറായിയെയും ഇടതുപക്ഷത്തെയും അവസാനിപ്പിക്കാം എന്നുള്ള പൂതിമനസ്സില്‍ വെച്ചാല്‍ മതി .താങ്കളുടെ തീട്ടൂരംകേരളമണ്ണിന്‍ നടക്കില്ല ഇത് മലയാളികളുടെ മണ്ണാണ് ഇത് മതസൗഹാര്‍ദത്തിന്റെ മണ്ണാണ്
ഇവിടെമതനിരപേക്ഷതയാണ്ജനങ്ങള്‍ ആഗ്രഹിക്കുന്നത്
അതിനെ എതിര്‍ക്കുന്ന ഒരാളെയും പരിധി വിട്ടാല്‍ അംഗീകരിക്കില്ല

 

Keywords: Karat Razaq's Facebook post goes viral, Thiruvananthapuram, News, Politics, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia