Toxic | യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രം ടോക്സികില്‍ നിന്നും കരീന കപൂര്‍ പിന്മാറി
May 3, 2024, 19:07 IST
കൊച്ചി: (KVARTHA) ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ കെ ജി എഫ് താരം യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തില്‍ നിന്നും കരീന കപൂര്‍ പിന്‍മാറിയതായി റിപോര്‍ട്. നടി കരീന കപൂര്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുമെന്നുള്ള റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യഷിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് കരീന എത്തുന്നത് എന്നും റിപോര്‍ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍ നേരത്തേ കരാര്‍ ചെയ്തിരുന്ന സിനിമകളുടെ ഡേറ്റുകളും ടോക്സിക്കിന്റെ ഷെഡ്യൂളും ഒരേ സമയം വന്നതോടെ കരീന ചിത്രത്തില്‍ നിന്ന് പിന്‍മാറി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി സംസാരിച്ച് പരസ്പര ധാരണയിലെത്തിയ ശേഷമായിരുന്നു പിന്‍മാറ്റം എന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
എന്നാല്‍ നേരത്തേ കരാര്‍ ചെയ്തിരുന്ന സിനിമകളുടെ ഡേറ്റുകളും ടോക്സിക്കിന്റെ ഷെഡ്യൂളും ഒരേ സമയം വന്നതോടെ കരീന ചിത്രത്തില്‍ നിന്ന് പിന്‍മാറി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി സംസാരിച്ച് പരസ്പര ധാരണയിലെത്തിയ ശേഷമായിരുന്നു പിന്‍മാറ്റം എന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
'ടോക്സിക്കി'ല്‍ സഹോദരിയുടെ വേഷം ഏറെ പ്രാധാന്യമുള്ളതാണ്. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന കഥാപാത്രമാണ്. കരീന പിന്‍മാറിയതോടെ മറ്റ് അഭിനേത്രികളുമായി അണിയറ പ്രവര്‍ത്തകര്‍ ചര്‍ചയിലാണെന്നും റിപോര്‍ടുകളുണ്ട്.
ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ ഉറ്റു നോക്കുന്നത്. കെ ജി എഫ് ഫ്രാഞ്ചൈസിലൂടെ പാന്‍ ഇന്‍ഡ്യന്‍ സൂപര്‍താരമായി വളര്‍ന്ന യഷ്, 'ലയേഴ്സ് ഡൈസ്', 'മൂത്തോന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നത് തന്നെയാണ് സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നതിന് കാരണം.
പാന്‍ ഇന്‍ഡ്യനായി ഒരുങ്ങുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെ എത്തുന്നുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് പല്ലവി, നവാസുദ്ദീന്‍ സിദ്ദീഖി, സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതായും റിപോര്‍ടുകളുണ്ട്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചനകള്‍.
2022-ല്‍ റിലീസ് ചെയ്ത കെ ജി എഫ് രണ്ടാം ഭാഗത്തിന് ശേഷമുള്ള യഷിന്റെ പുതിയ ചിത്രമാണ് 'ടോക്സിക്'. 'ടോക്സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' എന്നാണ് ചിത്രത്തിന്റെ പേര്.
'ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്.
ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രികയാത്ര ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍.'- സിനിമയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ഗീതു മോഹന്‍ദാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10-ന് ലോകമെമ്പാടും റിലീസ് ചെയ്യും.
Keywords: Kareena Kapoor Khan exits Yash's upcoming film 'Toxic': Report, Kochi, News, Kareena Kapoor Khan, Toxic, Exits, Director, Geethu Mohandas, Producer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.