Obituary | കുന്നത്തൂർപാടി ചന്തൻ സ്ഥാനികൻ കരിഞ്ചൻ ഹരീന്ദ്രൻ നിര്യാതനായി 

 
Karinchan Harindran of Kunnathur Padi passed away
Karinchan Harindran of Kunnathur Padi passed away


കുന്നത്തൂർപാടിയിലെ അടിയാന്മാരുടെ ഭരണാധികാരികൂടിയാണ് പുല്ലായ്‌ക്കൊടി കാരണവരായ ചന്തൻ

കണ്ണൂർ: (KVARTHA) മുത്തപ്പൻ്റെ ആരൂഢസ്ഥാനമായ പയ്യാവൂർ കുന്നത്തൂർപാടി ദൈവസ്ഥാനത്തെ അടിയാൻ സ്ഥാനികനായ പുല്ലായ്ക്കൊടി കാരണവർ കരിഞ്ചൻ ചന്തൻ (ഹരീന്ദ്രൻ - 86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞു പയ്യാവൂർ കുന്നത്തൂർ  അംഗൻവാടിക്കു സമീപമുള്ള പുല്ലായ്ക്കൊടി വീട്ടുവളപ്പിൽ നടത്തി. 

1994 ലാണ് കരിഞ്ചൻ കുന്നത്തൂർപാടി ദൈവസ്ഥാന അനുഷ്ഠാന പരമാധികാരസ്ഥാനമായ 'ചന്തനായി' ആചാരമേറ്റത്. മുത്തപ്പൻ്റെ സന്തത സഹചാരിയായ ആദി ചന്തൻ്റെ ഓർമ്മയ്ക്കായാണ് കുന്നത്തൂർപാടി ദൈവസ്ഥാനത്തെ അനുഷ്ഠാന പരമാധികാരിയായ പുല്ലായ്ക്കൊടി കാരണവസ്ഥാനികനെ ചന്തൻ എന്ന ആചാരപ്പേരിട്ടു വിശേഷിപ്പിക്കുന്നത്. 

കുന്നത്തൂർപാടിയിലെ അടിയാന്മാരുടെ ഭരണാധികാരികൂടിയാണ് പുല്ലായ്ക്കൊടി കാരണവരായ ചന്തൻ. എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള പരമാധികാരി. 30 വർഷക്കാലം കാരണവ സ്ഥാനാധികാരിയായി. പരേതനായ പുല്ലായ്ക്കൊടി മന്ദൻ്റെയും കുംഭയുടെയും മകനാണ്. ഭാര്യ: പുഷ്പവല്ലി. മക്കളില്ല. സഹോദരങ്ങൾ: പുല്ലായ്ക്കൊടി നാരായണി, കല്യാണി, ജാനകി, മാധവി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia