Maheswaran Nair | പത്മജ വേണുഗോപാലിന് പിന്നാലെ ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന മഹേശ്വരന്‍ നായരും ബിജെപിയില്‍ ചേര്‍ന്നു
Mar 20, 2024, 20:56 IST
തിരുവനന്തപുരം: (KVARTHA) പത്മജ വേണുഗോപാലിന് പിന്നാലെ ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന മഹേശ്വരന്‍ നായരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവാണ് മഹേശ്വരന്‍ നായര്‍. കെപിസിസി എക്‌സിക്യൂടീവ് അംഗവുമായിരുന്നു.
കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായരെ ഷാളണിയിച്ച് സ്വീകരിച്ചു. ഉപാധികള്‍ ഒന്നുമില്ലാതെയാണ് ബിജെപിയില്‍ അംഗത്വം എടുക്കുന്നതെന്നും തിരുവനന്തപുരത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും മഹേശ്വരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്ന് പറഞ്ഞ മഹേശ്വരന്‍ നായര്‍ വികസന കാഴ്ചപ്പാടാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് അവഗണന ഒന്നും ഉണ്ടായിട്ടില്ലെന്നും സ്ഥാനമാനങ്ങളുടെ പിന്നാലെ ഒരിക്കലും പോയിട്ടില്ലെന്നും മഹേശ്വരന്‍ നായര്‍ പറഞ്ഞു.
നാലുതവണ പൂജപ്പുര വാര്‍ഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ അംഗമായിരുന്നു മഹേശ്വരന്‍ നായര്‍. തിരുവനന്തപുരം ഡിസിസി മുന്‍ ജെനറല്‍ സെക്രടറി തമ്പാനൂര്‍ സതീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപിയില്‍ ചേര്‍ന്നിരുന്നു.
വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേര്‍ന്നത്.

Keywords: Karunakaran's close aide Maheswaran Nair joins BJP, Thiruvananthapuram, News, Maheswaran Nair, Joins, BJP, Politics, Congress, Media, Report, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.