Properties Confiscated | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: 5 പ്രതികളുടെ സ്വത്ത് ജപ്തി ചെയ്തു

 



തൃശൂര്‍: (www.kvartha.com) കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി. അഞ്ച് പ്രതികളുടെ സ്വത്താണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരം ജപ്തി ചെയ്തത്. ബാങ്ക് മാനേജരായിരുന്ന ബിജു കരീം, അകൗണ്ടന്റ് ജില്‍സ്, കമിഷന്‍ ഏജന്റ് ബിജോയ്, സൂപര്‍ മാര്‍കറ്റ് കാഷ്യര്‍ റജി കെ അനില്‍ എന്നിവരുടെയും ബന്ധുക്കളുടെയും പേരില്‍ വാങ്ങിയിരുന്ന അനധികൃത സ്വത്തുക്കളാണ് ജപ്തി ചെയ്തത്. 

പ്രതികള്‍ തട്ടിപ്പിലൂടെ സമ്പാദിച്ച സ്ഥലങ്ങളും കെട്ടിടങ്ങളും ജപ്തി ചെയ്തവയില്‍ പെടുന്നു. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് നല്‍കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 25 കോടിയോളം രൂപയുടെ വീതം തട്ടിപ്പ് ഇവര്‍ നടത്തിയതായാണ് റിപോര്‍ട്. 2011 മുതല്‍ 2021 വരെ പ്രതികള്‍ സമ്പാദിച്ച 58 സ്വത്തുക്കളുടെ പട്ടിക വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവയെല്ലാം സര്‍കാര്‍ അധീനതയിലാകും. 

Properties Confiscated | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: 5 പ്രതികളുടെ സ്വത്ത് ജപ്തി ചെയ്തു


ബിജോയിയുടെ പേരില്‍ പീരുമേട്ടിലുള്ള ഒന്‍പതേകര്‍ ഭൂമിയും ഇതില്‍പെടും. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവിടങ്ങളിലാണ് മറ്റു വസ്തുവകകള്‍. ഇരിങ്ങാലക്കുടയിലാണ് ഏറ്റവുമധികം ഭൂമിയുള്ളത്. പരാതി ഉയര്‍ന്ന കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ വായ്പകള്‍ തരപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. 

ഒന്നാം പ്രതി സുനില്‍കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇദ്ദേഹത്തിന്റെ സ്വത്തുവകകള്‍ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല.

2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ വന്‍ തട്ടിപ്പ് പുറത്തുവന്നത്. പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിരവധി പേര്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍.

Keywords:  News,Kerala,State,Thrissur,Case,Police,Bank,Fraud,Top-Headlines, Trending, Karuvannur bank scam case: Court orders confiscation of properties
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia