കാസര്‍കോട്: (www.kvartha.com 31.03.2022) രണ്ടുവർഷം ഋതുഭേദങ്ങളിലും ജീവനക്കാരുടെ കണ്ണീരിലും കുതിർന്ന കാസർകോട് ബെദ്രഡുക്കയിലെ കെല്‍ ഇഎംഎല്‍ ഫാക്ടറിയിൽ വെള്ളിയാഴ്ച പുലരുന്നത് പ്രതീക്ഷയുടെ പ്രഭാതം. പുനരുദ്ധരിച്ച ഫാക്ടറി ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പിക്കുമെന്ന് ചെയർമാനും മാനജിംഗ് ഡയറക്ടറുമായ എപിഎം മുഹമ്മദ് ഹനീശ് അറിയിച്ചു. ഇൻഡ്യൻ റയിൽവേയുടെ അഭിമാനമായ രാജധാനി എക്സ്പ്രസ് ട്രെയിനിൽ വരെ ആൾടർനേറ്ററുകൾ വിതരണം ചെയ്ത ഭൂതകാലം ഈ ഫാക്ടറിക്ക് ഉണ്ടെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പറഞ്ഞു.
കംപനിക്ക് ഇത് മണ്ണിൽ നിന്നുള്ള പുനർജന്മം
കേരള സർകാർ 77 കോടി രൂപയുടെ പാകേജാണ് പ്രഖ്യാപിച്ചത്. ആദ്യ ഗഡു 20 കോടി വിനിയോഗിച്ച് സ്ഥാപനത്തിൽ യന്ത്രങ്ങൾ നവീകരിച്ചു. കെട്ടിടം മോഡി കൂട്ടി.തൊഴിലാളികളുടെ ശമ്പള ആനുകൂല്യങ്ങൾ നൽകാനും നടപടി സ്വീകരിക്കുന്നു. കെല്‍ ഇഎംഎല്‍ ഉല്പാദന മേഖലയില്‍ സജീവമാകുന്നതോടെ വിപണന സാധ്യതകളും അനന്തമാകും. ട്രാക്ഷന്‍ ഓള്‍ടനേറ്റര്‍, ട്രാക്ഷന്‍ മോടോര്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കാവശ്യമായ മോടോര്‍, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജര്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സംസ്ഥാന വൈദ്യുതി ബോര്‍ഡിന് വേണ്ടി സ്മാര്‍ട് മീറ്റര്‍ നിര്‍മിച്ചു നല്‍കുന്നതും പരിഗണനയിലാണ്.
പ്രതിരോധ മേഖലയിലേക്കാവശ്യമായ ഉപകരണങ്ങളും കെല്‍ ഇഎംഎലില്‍ നിന്ന് നിര്‍മിക്കും. നേരത്തെ ഈ മേഖലയിലേക്ക് യന്ത്രസാമഗ്രികള്‍ നിര്‍മിച്ച് വിതരണം ചെയ്ത അനുഭവം മുതല്‍ക്കൂട്ടാവും. പ്രതിരോധ മേഖലകളില്‍ ഇനിയും അവസരങ്ങള്‍ കെല്‍ ഇഎംഎലിനെ കാത്തിരിക്കുന്നുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
റെയില്‍വെ മേഖലയില്‍ നിന്ന് ഉല്പാദനത്തിനുള്ള അനുമതി കിട്ടാന്‍ റിസര്‍ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ (ആര്‍ഡിഎസ്ഒ) അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനായി കെല്‍ ഇഎംഎലിന് ഐഎസ്ഒ സര്‍ടിഫികേഷന്‍ വേണം. കെല്‍ ഇഎംഎല്‍ പ്രവര്‍ത്തനമാരംഭിച്ച് മാസത്തിനുള്ളില്‍ ഐഎസ്ഒ സര്‍ടിഫികേഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് സര്‍കാരിന്റെ വിവിധ വകുപ്പുകളിലേക്കാവശ്യമായ മെഷീനുകളും ജനറേറ്ററുകളും ഉത്പാദിപ്പിച്ചു നല്‍കാന്‍ കെല്‍ ഇഎംഎലിലൂടെ സാധിക്കും. ഇതിനായി സര്‍കാര്‍ തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവേണ്ടതുണ്ട്. ജില്ലയില്‍ ജില്ലാ പഞ്ചായത് മുഖേനയും കാസര്‍കോട് വികസന പാകേജിലൂടെയും നടപ്പാക്കുന്ന പദ്ധതികളിലും കെല്‍ ഇഎംഎലിന്റെ സഹകരണം ഉണ്ടാവും.
രണ്ട് വര്‍ഷത്തോളമായി പൂട്ടിക്കിടന്ന കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നതിലെ സന്തോഷം ടി പി മുഹമ്മദ് അനീസ് (മെയിന്റനൻസ്), വി പവിത്രൻ (അസംബ്ലിംഗ്), വി രത്നാകരൻ (ഫിനാൻസ്), ടി വി ബേബി (മെഷിനിസ്റ്റ്) എന്നിവർ പങ്കുവെച്ചു. ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ കഴിഞ്ഞ നാളുകള്‍ മറക്കാനാവില്ലെന്ന് അവർ പറഞ്ഞു. 2011ൽ നവരത്ന ഭെൽ കമ്പനിയിൽ ലയിക്കുമ്പോൾ 200 ജീവനക്കാർ ഉണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച കംപനി വീണ്ടും തുറക്കുമ്പോൾ 114 പേരാണ് ജോലിയിൽ പ്രവേശിക്കുക. 2020 ആയപ്പോഴേക്ക് 138 പേരായി കുറഞ്ഞിരുന്നു. 2022 ഫെബ്രുവരിയില്‍ 22 പേര്‍ വിരമിച്ചു.
മാര്‍ച് 14ന് ധാരണാ പത്രം ഒപ്പിട്ടതോടെ തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട ഊര്‍ജം തിരിച്ചു കിട്ടി. ഇ അഹ്‌മദ് കേരള വ്യവസായ മന്ത്രിയായ കാലത്താണ് കാസർകോട് കെൽ ഫാക്ടറി സ്ഥാപിച്ചത്.
Keywords: News, Kerala, Kasaragod, Top-Headlines, Inauguration, Electricity, Minister, Pinarayi-Vijayan, Chief Minister, KEL EML, Kasargod KEL EML inauguration on April 1.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.