കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്: നസീറടക്കം 13 പേര് കുറ്റക്കാര്‍; 5 പേരെ വിട്ടയച്ചു
Oct 1, 2013, 12:57 IST
കൊച്ചി: കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി പ്രതികളുടെ ശിക്ഷ വിധിച്ചു. കേസില്‍ ഉള്‍പെട്ട 24 പ്രതികളില്‍ ലഷ്കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിട നസീര്‍ ഉള്‍പെടെ 13 പേര് കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി വിധിച്ചു. ഇവരില്‍ വിചാരണ നേരിട്ട 18 പ്രതികളില്‍ അഞ്ച് പേരെ പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ കുറ്റവിമുക്തരാക്കി. മുഹമ്മദ് നൈനാന്, ബദറുദീന്‍, പി.കെ അനസ്, സിനാജ്, അബ്ദുള്‍ ഹമീദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ പറ്റാത്തതുകൊണ്ടാണ് വെറുതെ വിട്ടത്.
അബ്ദുള്‍ ജലീലും, സര്‍ഫ്രാസ് നവാസും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളില്‍ ഉള്‍പെടുന്നു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
കശ്മീരില്‍ ആയുധ പരിശീലനത്തിനായി യുവാക്കളെ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കേസ്. ലഷ്കറെ തൊയിബയുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പ്രവര്‍ത്തിച്ചിരുന്നതായി എന്‍.ഐ.എ. ആരോപിച്ചിരുന്നു. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതികള്‍ക്ക് പാകിസ്താന് വഴി ലക്ഷങ്ങളുടെ ഫണ്ടാണ് ലഭിച്ചിരുന്നതെന്ന് എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി.
ദേശവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ എന്നീ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ ആകെ 24 പ്രതികളാണുണ്ടായിരുന്നത്. പ്രതികളായ നാല് മലയാളികള്‍ പരിശീലനം കഴിഞ്ഞ് 2008 ഒക്ടോബറില്‍ കശ്മീരില്‍ വെച്ച് സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
പാകിസ്താനിലേക്ക് നുഴഞ്ഞുകയറാനായി അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാലു യുവാക്കള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടായിരുന്നതായി എന്‍.ഐ.എ. കണ്ടെത്തി. പ്രതികളായ പാകിസ്താന് സ്വദേശി വാലി എന്ന അബ്ദുര്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. ബാക്കിയുള്ള 18 പേരാണ് രഹസ്യ വിചാരണ നേരിട്ടത്.
2012 ഫെബ്രുവരിയിലാണ് കേസില്‍ എന്‍ഐഎ പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. ഒന്നര വര്‍ഷത്തിലേറെ നീണ്ട വിചാരണയില്‍ 186 ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു. എന്നാല്‍ കേസില്‍ വിചാരണ പാതിവഴിയില്‍ എത്തിയപ്പോള്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി എസ്. വിജയകുമാര്‍ വിരമിക്കുന്ന അവസരത്തില്‍ വിധി പറയുന്നതിന് തടസം സൃഷ്ടിച്ചു. എന്നാല്‍, ഹൈക്കോടതി ആറുമാസം കാലാവധി കൂടി ജസ്റ്റിസ് വിജയകുമാറിന് നീട്ടി അനുവദിക്കുകയും ഇതേതുടര്‍ന്ന് വിചാരണ പൂര്‍ത്തിയാവുകയും ചെയ്തു.
Also read:
വാറണ്ട് പ്രതിയാണെന്നാരോപിച്ച് പോലീസ് മര്‍ദ്ദനം: യൂത്ത്ലീഗ് പ്രവര്ത്തകന് ആശുപത്രിയില്‍
Keywords: Thadiyantavide Nazeer, Accused, Kochi, Kashmir recruitment case, Ernakulam, Supreme Court of India, Pakistan, Terrorists, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
അബ്ദുള്‍ ജലീലും, സര്‍ഫ്രാസ് നവാസും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളില്‍ ഉള്‍പെടുന്നു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
കശ്മീരില്‍ ആയുധ പരിശീലനത്തിനായി യുവാക്കളെ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കേസ്. ലഷ്കറെ തൊയിബയുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പ്രവര്‍ത്തിച്ചിരുന്നതായി എന്‍.ഐ.എ. ആരോപിച്ചിരുന്നു. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതികള്‍ക്ക് പാകിസ്താന് വഴി ലക്ഷങ്ങളുടെ ഫണ്ടാണ് ലഭിച്ചിരുന്നതെന്ന് എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി.
ദേശവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ എന്നീ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ ആകെ 24 പ്രതികളാണുണ്ടായിരുന്നത്. പ്രതികളായ നാല് മലയാളികള്‍ പരിശീലനം കഴിഞ്ഞ് 2008 ഒക്ടോബറില്‍ കശ്മീരില്‍ വെച്ച് സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
പാകിസ്താനിലേക്ക് നുഴഞ്ഞുകയറാനായി അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാലു യുവാക്കള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടായിരുന്നതായി എന്‍.ഐ.എ. കണ്ടെത്തി. പ്രതികളായ പാകിസ്താന് സ്വദേശി വാലി എന്ന അബ്ദുര്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. ബാക്കിയുള്ള 18 പേരാണ് രഹസ്യ വിചാരണ നേരിട്ടത്.
2012 ഫെബ്രുവരിയിലാണ് കേസില്‍ എന്‍ഐഎ പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. ഒന്നര വര്‍ഷത്തിലേറെ നീണ്ട വിചാരണയില്‍ 186 ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു. എന്നാല്‍ കേസില്‍ വിചാരണ പാതിവഴിയില്‍ എത്തിയപ്പോള്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി എസ്. വിജയകുമാര്‍ വിരമിക്കുന്ന അവസരത്തില്‍ വിധി പറയുന്നതിന് തടസം സൃഷ്ടിച്ചു. എന്നാല്‍, ഹൈക്കോടതി ആറുമാസം കാലാവധി കൂടി ജസ്റ്റിസ് വിജയകുമാറിന് നീട്ടി അനുവദിക്കുകയും ഇതേതുടര്‍ന്ന് വിചാരണ പൂര്‍ത്തിയാവുകയും ചെയ്തു.
Also read:
വാറണ്ട് പ്രതിയാണെന്നാരോപിച്ച് പോലീസ് മര്‍ദ്ദനം: യൂത്ത്ലീഗ് പ്രവര്ത്തകന് ആശുപത്രിയില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.