Anticipatory Bail | 'കതിരൂരില്‍ ഐടി പ്രൊഫഷനലായ നവവധുവിന്റെ ആത്മഹത്യ': ഒളിവില്‍പോയ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

 


കണ്ണൂര്‍: (www.kvartha.com) കതിരൂര്‍ നാലാം മൈലില്‍ നവവധുവായ ഐടി പ്രൊഫഷനല്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചെന്ന കേസില്‍ ഒളിവില്‍പോയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്യരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. കതിരൂര്‍ അയ്യപ്പമഠത്തിനടുത്ത മാധവി നിവാസില്‍ സചിന്‍ (32) നല്‍കിയ ഹര്‍ജിയാണ് ജഡ്ജ് നിസാര്‍ അഹ് മദ് തള്ളിയത്.

പിണറായി പടന്നക്കര സൗപര്‍ണികയില്‍ മേഘയെ (28) ആണ് ജൂണ്‍ 10ന് രാത്രി ഭര്‍തൃവീടിന്റെ മുകള്‍നിലയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പണത്തിനും സ്വര്‍ണത്തിനുമായി സചിന്‍ ഭാര്യയെ പീഡിപ്പിക്കാറുണ്ടെന്ന് പബ്ലിക് പ്രോസിക്യൂടര്‍ കോടതിയെ അറിയിച്ചു. ഇന്‍ക്വസ്റ്റ് സമയത്ത് മൃതദേഹത്തിലെ 11 മുറിവ് തഹസില്‍ദാര്‍ രേഖപ്പെടുത്തിയതാണ്. 16 മുറിവുള്ളതായി പോസ്റ്റ്മോര്‍ടം റിപോര്‍ടിലുമുണ്ട്. പൊലീസ് ശേഖരിച്ച സചിന്റെ ഫോണ്‍കോള്‍ വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

പ്രോസിക്യൂഷന്‍ വാദവും രേഖകളും പരിശോധിച്ചാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. കോഴിക്കോട്ടെ ഹൈലൈറ്റ് മാളില്‍ സോഫ് റ്റ് വെയര്‍ എന്‍ജിനിയറായിരുന്ന മേഘയും ഫിറ്റ് നസ് പരിശീലകനായ സചിനും ഏപ്രില്‍ രണ്ടിനാണ് വിവാഹിതരായത്. നേരത്തെ കതിരൂര്‍ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിനാണ്.

സചിന്റെ മാനസികവും ശാരീരികവുമായ പീഡനത്തില്‍ മനം നൊന്ത് ജീവനൊടുക്കിയെന്നാണ് കേസ്. മേഘയുടെ മരണത്തിനു കാരണം സചിന്റെ സംശയരോഗത്താലുളള ശാരീരിക പീഡനമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് മനോഹരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.

Anticipatory Bail | 'കതിരൂരില്‍ ഐടി പ്രൊഫഷനലായ നവവധുവിന്റെ ആത്മഹത്യ': ഒളിവില്‍പോയ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കതിരൂര്‍ നാലാം മൈലില്‍ ജിംനേഷ്യം നടത്തിപ്പുകാരനാണ് സചിന്‍. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹത്തിനു ശേഷം മേഘയ്ക്ക് കോഴിക്കോട്ടെ ഒരു ഐടി കംപനിയില്‍ ജോലി ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് ദമ്പതികള്‍ തമ്മിലുളള അസ്യാരസ്യം ആരംഭിച്ചത്. മകള്‍ ഭര്‍തൃവീട്ടില്‍ അതികഠിനമായ പീഡനത്തിന് ഇരയായെന്നാണ് പിതാവിന്റെ പരാതി. സംഭവത്തിനു ശേഷം സചിനെതിരെ മേഘയുടെ ബന്ധുക്കളുടെ പരാതിയില്‍ കതിരൂര്‍ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തിരുന്നു.

Keywords:  Kathirur IT professional's death: Anticipatory bail plea of fugitive husband rejected, Kannur, News, Kathirur, IT Professional's Death, Anticipatory Bail Plea, Court, Rejected, Complaint, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia