Custody | കാട്ടാമ്പളളിയിലെ ബാറിലെ കൊലപാതകം: പ്രതിയെ ഒളിപ്പിച്ച് താമസിപ്പിച്ചയാള്‍ കസ്റ്റഡിയില്‍
Jul 18, 2023, 22:40 IST
കണ്ണൂര്‍: (www.kvartha.com) കാട്ടാമ്പളളി കൈരളി ബാറില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനെയാണ് മയ്യില്‍ സി ഐ ടിപി സുമേഷ് കസ്റ്റഡിയിലെടുത്തത്.
വളപട്ടണം കീരിയാട് സ്വദേശി ടിപി റിയാസിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി നിശാമിനെയാണ് ഇയാള്‍ ഒളിവില്‍ പോകാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നും കോഴിക്കോട്ടേക്ക് സ്‌കൂടറില്‍ രക്ഷപ്പെട്ട നിശാമിന് കോഴിക്കോട് കൈരളി ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയത് ഇയാളാണെന്ന് പൊലീസ് അറിയിച്ചു.
നിശാമിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇയാള്‍ വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി ലുക് ഔട് നോടീസ് വിമാനത്താവളങ്ങളില്‍ പതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നിശാമിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇയാള്‍ വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി ലുക് ഔട് നോടീസ് വിമാനത്താവളങ്ങളില്‍ പതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Keywords: Kattambali bar murder Case: Man who hid accused is in police custody, Kannur, News, Police, Custody, Lodge, Airport, Look Out Notice, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.