Police | കാട്ടാമ്പളളി കൊലപാതകം: ജില്ല വിട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
Jul 15, 2023, 22:13 IST
വളപട്ടണം: (www.kvartha.com) കാട്ടാമ്പളളി കൈരളി ബാറില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നെന്ന കേസിലെ പ്രതി കണ്ണൂര്‍ ജില്ലവിട്ടതായി കണ്ണൂര്‍ എസിപി ടികെ രത്നകുമാര്‍. പ്രതിയായ നിശാം എറണാകുളം, കോട്ടയം ജില്ലകളില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിശാം എത്തിയെന്നു സംശയിക്കുന്ന ജില്ലകളില്‍ അവിടുത്തെ പൊലീസിന് ഇയാളെ കുറിച്ചുളള വിവരം നല്‍കിയിട്ടുണ്ടെന്നും എസിപി അറിയിച്ചു.
പൊലീസ് പരിശോധനയില്‍ കാട്ടാമ്പളളിയില്‍ ബൈകില്‍ രക്ഷപ്പെട്ട നിസാം വെളളിയാഴ്ച രാവിലെ കോഴിക്കോട് ജില്ല കടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചിറക്കല്‍ കീരിയാട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ടിപി റിയാസാണ്(43) കൊല്ലപ്പെട്ടത്. കാട്ടാമ്പളളി കൈരളി ബാറില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ നിശാം റിയാസിനെ കുത്തുകയായിരുന്നുവെന്ന് മയ്യില്‍ പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മയ്യില്‍ എസ് എച് ഒ ടിപി സുമേഷിനാണ് അന്വേഷണ ചുമതല. അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിശാം അവിടെ ജിംനേഷ്യം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പരിശോധനയില്‍ കാട്ടാമ്പളളിയില്‍ ബൈകില്‍ രക്ഷപ്പെട്ട നിസാം വെളളിയാഴ്ച രാവിലെ കോഴിക്കോട് ജില്ല കടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചിറക്കല്‍ കീരിയാട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ടിപി റിയാസാണ്(43) കൊല്ലപ്പെട്ടത്. കാട്ടാമ്പളളി കൈരളി ബാറില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
Keywords: Kattamballi murder: Police intensified investigation for suspect who left district, Kannur, News, Kattamballi Murder, Police Investigation, CCTV, Probe, Bar, Nisham, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.